എറണാകുളം: ചോറ്റാനിക്കരയില്‍ പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത തലയോലപ്പറമ്പ് സ്വദേശി അനൂപിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതി അനൂപ് അതിക്രൂരമായി പെണ്‍കുട്ടിയെ മര്‍ദിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ ശരീരത്ത് പലയിടങ്ങളില്‍ ഇടയേറ്റ് ചതഞ്ഞ പാടുകളുണ്ടെന്നും അനൂപ് തന്നെയാണ് പെണ്‍കുട്ടിയെ ഷാള്‍ കഴുത്തില്‍ മുറിക്ക് ശ്വാസം മുട്ടിച്ചതെന്നും പൊലീസ് പറയുന്നു.
പോക്‌സോ അതിജീവിതയായ പെണ്‍കുട്ടി ഇപ്പോഴും ?ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. പ്രതിയായ അനൂപ് സംശയരോ?ഗിയാണെന്ന് പൊലീസ് പറയുന്നു. മറ്റ് സുഹൃത്തുക്കളുമായി സംസാരിക്കുന്നത് അനൂപിന് ഇഷ്ടമായിരുന്നില്ല. സംഭവം നടന്ന ദിവസവും അനൂപ് ഈ വീട്ടിലത്തിയിരുന്നു. ആ സമയത്ത് പുറത്ത് ഒരാളെ കാണുകയും പെണ്‍കുട്ടി വിളിച്ചിട്ട് വന്നയാളാണ് ഇയാളെന്നും അനൂപ് കരുതി. അതിന്റെ പേരില്‍ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply