
ഇന്‍ഡോര്‍: കുംഭമേളയിലൂടെ വൈറലായി മാറിയ മൊണാലിസയെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴും വ്‌ലോഗര്‍മാര്‍. മൊണാലിസ സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നുവെന്ന് അടക്കമുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. കുംഭമേളയില്‍ വൈറലായി വെറും പത്തു ദിവസം കൊണ്ട് മൊണാലിസ പത്തു കോടി രൂപ സ്വന്തമാക്കിയെന്നതാണ് പടര്‍ന്നു പിടിച്ച മറ്റൊരു അഭ്യൂഹം. സത്യമാണോ നുണയാണോ എന്നറിയാതെ ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പടര്‍ന്നു പിടിക്കുന്നുമുണ്ട്. എന്നാല്‍ ഈ പ്രചരണം നുണയാണെന്നാണ് മൊണാലിസ വ്യക്തമാക്കുന്നത്. അത്രയും രൂപ വരുമാനമുണ്ടെങ്കില്‍ പിന്നെ ഞാനെന്തിനാണ് ഇവിടെ കഴിയുന്നത്? എന്തിനാണ് മുത്തുമാലകള്‍ വില്‍ക്കുന്നത്? എന്നാണ് മൊണാലിസ ചോദിക്കുന്നത്.കുംഭമേളയില്‍ രുദ്രാക്ഷ മാലകള്‍ വില്‍ക്കാനെത്തിയ പെണ്‍കുട്ടിയെ വ്‌ലോഗര്‍മാര്‍ വളഞ്ഞതോടെ അവളുടെ പിതാവ് തിരിച്ച് നാട്ടിലേക്ക് അയക്കുകയായിരുന്നു.സമൂഹമാധ്യമങ്ങളില്‍ മൊണാലിസയുടെ ചിത്രങ്ങളും വിഡിയോയും അഭിമുഖങ്ങളും ഇപ്പോഴും സൂപ്പര്‍ഹിറ്റാണ്. തന്റെയും കുടുംബത്തിന്റെയും സുരക്ഷയെക്കരുതി നാട്ടിലേക്ക് തിരിച്ചെത്തി. പറ്റിയാല്‍ അടുത്ത മാസം വീണ്ടും പ്രയാഗ്രാജിലെത്തുമെന്നാണ് മൊണാലിസ സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.