
നെന്മാറ: വീടിന് എതിര്‍വശത്ത് താമസിക്കുന്ന നീളന്‍ മുടിയുള്ള സ്ത്രീയാണ് കുടുംബ കലഹത്തിന് കാരണമെന്ന് ജോത്സ്യന്‍ പറഞ്ഞതിന് പിന്നാലെയാണ് ചെന്താമര 2019ല്‍ സജിതയെ കൊലപ്പെടുത്തിയതെന്ന് അയാളുടെ അമ്മാവന്‍. ചെന്താമര മന്ത്രവാദത്തിന് അടിമയാണെന്നും കിട്ടുന്ന പണമെല്ലാം ഉപയോഗിച്ച് പൂജകള്‍ ചെയ്യാറുണ്ടെന്നും അമ്മാവന്‍ പറഞ്ഞു.
ചെന്താമര അന്ധവിശ്വാസത്തിന് അടിമയാണ്. കുറച്ച് പൈസ കയ്യില്‍ കിട്ടിയാല്‍ പോലും അവന്‍ അത് പൂജയ്ക്കും മന്ത്രവാദത്തിനുമെല്ലാം ഉപയോഗിക്കും. ഏതെങ്കിലും ജോത്സ്യര്‍ എന്തെങ്കിലും ചെയ്യണമെന്നോ അമ്പലങ്ങളില്‍ പോകണമെന്നോ പറഞ്ഞാല്‍ ഭാര്യയുടെയും മറ്റും സ്വര്‍ണം വിറ്റിട്ട് വരെ അവന്‍ അത് ചെയ്യാറുണ്ട്.. ഒരിക്കല്‍ ജോത്സ്യനെ കണ്ടപ്പോഴാണ് വീടിന്റെ എതിര്‍വശത്ത് താമസിക്കുന്ന നീളന്‍ മുടിയുള്ള സ്ത്രീയാണ് കുടുംബപ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞത്. പിന്നാലെയാണ് അവന്‍ സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്.
ചെന്താമരയുടെ കയ്യില്‍ ഒരു കൊടുവാളുണ്ട്. അതു കണ്ട് പൊലീസിനെ പല തവണ വിളിച്ച് പറഞ്ഞിട്ടും അവരെത്തിയിരുന്നില്ല. ഏഴു പരാതി അവനെതിരെ പൊലീസില്‍ നല്‍കിയിട്ടുണ്ട്. എന്നിട്ടും പൊലീസ് ഒന്നും ചെയ്തിട്ടില്ല.”- ചെന്താമരയുടെ അമ്മാവന്‍ പറഞ്ഞു. ചെന്താമരയെ സഹിക്കാന്‍ വയ്യാതെയാണ് ഭാര്യ വീടു വിട്ട് പോയതെന്ന് ചെന്താമരയുടെ അമ്മായി പറഞ്ഞു. അവന്റെ കയ്യിലുള്ള കൊടുവാള്‍ കണ്ടിട്ടാണ് ഭാര്യ രക്ഷപ്പെട്ടത്. അല്ലാതെ സജിതയ്ക്ക് അതില്‍ യാതൊരു ഉത്തരവാദിത്തവും ഇല്ല. അവള്‍ പാവമാണ്. ഇവിടെ അരിഞ്ഞ് വീഴ്ത്തേണ്ട മൂന്നു നാല് പേരുണ്ടെന്ന് അവന്‍ എപ്പോഴും പറയാറുണ്ടെന്നും അവനെ എല്ലാവര്‍ക്കും പേടിയാണെന്നും അമ്മായി പറഞ്ഞു.ചെന്താമരയെ എങ്ങനെയെങ്കിലും പിടിക്കണമെന്നും പേടിയോടെയാണ് ഇപ്പോള്‍ ഈ നാട്ടില്‍ താമസിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. ഇത്രയും ക്രൂരമായ കൊലപാതകം നടത്തിയ അവന്‍ വിഷം കഴിച്ച് മരിക്കുമെന്ന് തോന്നുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.