മുംബൈ: ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്റെയും അവിഭാജ്യ ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി. മുംബൈ ആന്‍ഡ് മഹാരാഷ്ട്ര പൊലീസ് ആക്റ്റ് പ്രകാരം ശബ്ദമലിനീകരണ നിയമങ്ങളും പരിസ്ഥിതി സംരക്ഷണ നിയമവും നടപ്പിലാക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. മതം നോക്കാതെ ഡെസിബെല്‍ ലെവല്‍ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് ജസ്റ്റിസുമാരായ എ.എസ്. ഗഡ്കരി, എസ്. സി. ചന്ദക് എന്നിവരുടെ ബെഞ്ച് മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
കുര്‍ളയിലെ ചുനഭട്ടിയിലും നെഹ്റു നഗറിലും നിരവധി മസ്ജിദുകളും മദ്രസകളുമുണ്ടെന്നും അവ ഉച്ചഭാഷിണികളും ആംപ്ലിഫയറുകളും സ്ഥാപിച്ചിട്ടുണ്ടെന്നും അസഹനീയ ശബ്ദമാണെന്നും ആരോപിച്ച് ജാഗോ നെഹ്റു നഗര്‍ റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇരു ഭാഗത്തെയും വാദങ്ങള്‍ കേട്ട ബെഞ്ച്, മുംബൈ ഒരു കോസ്മോപൊളിറ്റന്‍ നഗരമാണെന്നും നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധ മത വിശ്വാസികളുണ്ടെന്നും വ്യക്തമാക്കി. ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്റെയും അവിഭാജ്യ ഘടകമല്ലെന്ന് നിരീക്ഷിച്ച കോടതി, ശബ്ദമലിനീകരണം എവിടെയുണ്ടായാലും നടപടിയെടുക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply