
ന്യൂഡല്‍ഹി: 76-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് ഒരുങ്ങി രാജ്യം. ഞായറാഴ്ച കര്‍ത്തവ്യ പഥില്‍ നടക്കുന്ന ആഘോഷപരിപാടിയില്‍ ഇന്തോനീഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ മുഖ്യാതിഥിയാവും. ആഘോഷത്തോടനുബന്ധിച്ച് തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ലമെന്റ് ഉള്‍പ്പെടെ ഡല്‍ഹിയിലെ തന്ത്രപ്രധാന മേഖലകളും കനത്ത സുരക്ഷയിലാണ്. ജമ്മു കശ്മീരിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിശ്ചലദൃശ്യങ്ങളും പരേഡുകളും പരിപാടിക്ക് മാറ്റേകും. സുവര്‍ണ ഭാരതം, പൈതൃകവും വികസനവും എന്നതാണ് ഈ വര്‍ഷത്തെ നിശ്ചല ദൃശ്യങ്ങളുടെ പ്രമേയം. ഇത്തവണത്തെ പരേഡില്‍ 15 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് പങ്കെടുക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് വിദേശ പ്രതിനിധികള്‍ അടക്കം രാജ്യതലസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. കേരളത്തില്‍ നിന്നും 150 ഓളം പേര്‍ക്കാണ് ആഘോഷത്തിലേക്ക് നേരിട്ട് പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചിരിക്കുന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.