
പതിനേഴാം വയസ്സില്‍ ഒരു ജോലിക്ക് വേണ്ടിരണ്ട് മണിക്കൂറോളം വരി നിന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ കോടീശ്വരി. ഇന്‍ എന്‍ ഔട്ട് ഫാസ്റ്റ് ഫുഡ് ശൃംഖല ഉടമ ലിന്‍സി സിന്‍ഡറിന്റേതാണ് വെളിപ്പെടുത്തല്‍. സ്വന്തം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ പച്ചക്കറി മുറിക്കുക, കസ്റ്റമര്‍ സര്‍വീസ് തുടങ്ങിയ ചെറു ജോലികളായിരുന്നു തുടക്കത്തില്‍ ചെയ്തിരുന്നത്. ഈ സമയത്ത് താന്‍ ആരാണെന്ന് മാനേജര്‍ ഒഴികെ ആര്‍ക്കും അറിയില്ലായിരുന്നു. ജോലിക്കാര്‍ക്കിടയില്‍ താന്‍ ഒരു സാധാരണക്കാരിയെപ്പോലെ മാത്രം പരിഗണിക്കപ്പെട്ടു. ഇതൊക്കെ പിന്നീട് തന്റെ ജീവിതത്തില്‍ വളരെ ഏറെ ഗുണം ചെയ്തുവെന്നും അവര്‍ പറയുന്നു.
27-ാം വയസിലാണ് ലിന്‍സി ഇന്‍ എന്‍ ഔട്ടിന്റെ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. എന്നാല്‍, 17-ാം വയസ്സില്‍ തന്നെ ജോലി ചെയ്തു തുടങ്ങിയിരുന്നുവെന്നും ലിന്‍സി പറയുന്നു. അതിന്റെ അനുഭവമാണ് അവര്‍ വെളിപ്പെടുത്തിയത്. കാലിഫോര്‍ണിയയിലെ റെഡ്ഡിങ്ങില്‍ ആരംഭിച്ച പുതിയ ഒരു ഇന്‍ എന്‍ ഔട്ട് റെസ്റ്റോറന്റി മുമ്പിലാണ് ലിന്‍സിയ്ക്ക് ജോലിതേടി രണ്ട് മണിക്കൂറോളം വരി നില്‍ക്കേണ്ടിവന്നതെന്ന് ഫോര്‍ച്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉടമയുടെ കുട്ടി എന്ന വിശേഷണം ഞാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് ലിന്‍സി പറയുന്നു. ശരിയായ രീതിയില്‍ മറ്റുള്ളവരെ പോലെ ആദരിക്കപ്പെടണമെന്ന് മാത്രമായിരുന്നു ഉണ്ടായിരുന്നത്, അല്ലാതെ പ്രത്യേക പരിഗണന വേണമെന്ന ആഗ്രഹമുണ്ടായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സിന്‍ഡറിന്റെ മുത്തശ്ശന്‍ ഹാരി സിന്‍ഡര്‍ 1948-ലാണ് ഇന്‍ എന്‍ ഔട്ട് ബര്‍ഗര്‍ സ്ഥാപനം ആരംഭിക്കുന്നത്. 1976-ല്‍ അദ്ദേഹം മരിച്ചു. തുടര്‍ന്ന് അദ്ദേത്തിന്റെ മക്കളായ റിച്ചും ഗയും സ്ഥാപനം നടത്തി മുമ്പോട്ട് പോയി. 1999-ല്‍ റിച്ച് സിന്‍ഡര്‍ ഒരു വിമാനപകടത്തില്‍ കൊല്ലപ്പെട്ടു. പിന്നീട് ലിന്‍സി സിന്‍ഡറിന്റെ പിതാവ് ഗയ് സിന്‍ഡറായിരുന്നു സ്ഥാപനത്തിന്റെ ചുമതല.നിലവില്‍ കൊളറാഡോ, ഒറിഗോണ്‍, ടെക്സാസ് എന്നിവിടങ്ങളിലായി നാനൂറോളം റെസ്റ്റൊറന്റുകളടങ്ങുന്ന ഒരു വലിയ ശൃംഖലയാണ് ഇന്‍ എന്‍ ഔട്ട്. 2025-ല്‍ 7.3 ബില്യണ്‍ ഡോളറായിരുന്നു ലിന്‍സി സിന്‍ഡറുടെ ആസ്തി.
Discover more from MALAYALAM
Subscribe to get the latest posts sent to your email.