
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 യില്‍ ഇന്ത്യക്ക് ജയം. 20 ഓവറില്‍ നിന്ന് ഇംഗ്ലണ്ട് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19.2 ഓവറില്‍ മറികടന്നു. രണ്ട് വിക്കറ്റ് ബാക്കി നില്‍ക്കെയാണ് ഇന്ത്യയുടെ ജയം. 55 പന്തില്‍ നിന്ന് 5 സിക്‌സറുകളും 4 ബൗണ്ടറികളുമടക്കം 72 റണ്‍സ് നേടിയ തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഒന്നാം ട്വന്റി-20യില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച അഭിഷേക് ശര്‍മയ്ക്ക് രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല (12). 7 പന്തില്‍ നിന്ന് 5 റണ്‍സെടുത്ത് സഞ്ജുവും നിരാശപ്പെടുത്തി.
തിലക് വര്‍മയ്ക്ക് പുറമേ വാഷിങ്ടണ്‍ സുന്ദറിന് (26) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. ദ്രുവ് ജുരല്‍ (4), ഹര്‍ദിക് പാണ്ഡ്യ (7) അക്‌സര്‍ പട്ടേല്‍ (2) എന്നിവര്‍ ഇംഗ്ലണ്ട് ബൗളിങ് നിരയ്ക്ക് മുന്‍പില്‍ പിടിച്ചുനില്‍കാനാവാതെ മടങ്ങി. ഇംഗ്ലണ്ടിനായി ബ്രൈഡണ്‍ കാര്‍സ് 3 വിക്കറ്റ് വീഴ്ത്തി. ജോഫ്‌റ അര്‍ച്ചര്‍, മാര്‍ക്ക് വുഡ്, ആദില്‍ റഷീദ്, ജേമീ ഓവര്‍ടണ്‍, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Discover more from MALAYALAM
Subscribe to get the latest posts sent to your email.