
ന്യൂയോര്‍ക്ക്: യുഎസില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജാണ് ട്രംപിന്റെ ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തത്. വ്യാഴാഴ്ച ഇത് സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നടപടി. ഈ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കാണിച്ച് വിവിധ വ്യക്തികളും സംഘനടകളും കോടതികളെ സമീപിക്കുകയായിരുന്നു. അതേസമയം വ്യാഴാഴ്ച പുറത്തുവന്ന സ്റ്റേ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നാണ് ട്രംപ് ഇതിനെതിരെ പ്രതികരിച്ചത്.
ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നത് പൂര്‍ണമായും ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോണ്‍ കോഗ്‌നോര്‍ വ്യക്തമാക്കിയത്. നിലവിലുള്ള രീതി അനുസരിച്ച് അമെരിക്കന്‍ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം അമെരിക്കന്‍ പൗരന്മാരുടെയും നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കള്‍ക്കു മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ. പുതിയ ഉത്തരവ് വര്‍ഷം രണ്ടര ലക്ഷത്തോളം കുട്ടികളെ ബാധിക്കും.
ട്രംപിന്റെ ഉത്തരവിനെതിരെ നിരവധി അമെരിക്കന്‍ സംസ്ഥാനങ്ങളില്‍ ഇതിനോടകം നിയമ നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അമെരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കുകയായിരുന്നു. ഫെബ്രുവരി 20നാണ് ഈ ഉത്തരവ് പ്രാബല്യത്തില്‍ വരാനിരുന്നത്. പുതിയ ഉത്തരവ് നിലില്‍ വന്നാല്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അമെരിക്കയിലുള്ള വലിയൊരു വിഭാഗം വിദേശികളെ ആശങ്കയിലാക്കും.
Discover more from MALAYALAM
Subscribe to get the latest posts sent to your email.