ബംഗളൂരു: ഈ വര്‍ഷം അവസാനത്തോടെ മുഖ്യമന്ത്രി സ്ഥാനം ഡി.കെ. ശിവകുമാറിന് കൈമാറുമെന്ന സൂചന നല്‍കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2023 മേയിലാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ കയറുന്നത്. അന്ന് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് രണ്ടരവര്‍ഷം വീതം പദവി പങ്കിടുക എന്ന ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ നേതാക്കള്‍ അത് വാസ്തവ വിരുദ്ധമെന്നാണ് പറഞ്ഞിരുന്നത്. എന്നാലിപ്പോഴത് സ്ഥിരീകരിക്കുന്ന സൂചനകളാണ് സിദ്ധരാമയ്യ നല്‍കിയിരിക്കുന്നത്.
നേരത്തേ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍, അധികാരക്കൈമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ധാരണയുണ്ടെന്നും തന്റെ അവസരത്തിനായി കാത്തിരിക്കുന്നുവെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം തന്നെ അത് തിരുത്തി രംഗത്തെത്തിയിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply