
തൃശൂര്‍: മണലൂരില്‍ മധ്യവയസ്‌കയുടെ മൃതദേഹം അയല്‍വാസിയുടെ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വേളയില്‍ വീട്ടില്‍ ലത (56) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ കാണാനില്ലെന്ന പാരാതിയെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അയല്‍വാസിയുടെ പറമ്പില്‍ ഇവരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ലത ഭര്‍ത്താവ് മുരളിയോടൊപ്പം ചെന്നൈയിലായിരുന്നു താമസം. എന്നാല്‍ ബിസിനസുകാരനായിരുന്ന ഭര്‍ത്താവിനെ 6 മാസം മുന്‍പ് ചെന്നൈയില്‍ വച്ച് കാണാതായി. തുടര്‍ന്ന് ലത നാട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.