മുടിയുടെ സംരക്ഷണത്തിന് മുട്ട കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍ നാം പരീക്ഷിക്കാറുണ്ട്. മുട്ടയുടെ വെള്ളയും മഞ്ഞയും മാത്രമല്ല മുട്ടത്തോടും മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. മുട്ടത്തോടില്‍ ഉയര്‍ന്ന അളവില്‍ കാല്‍സ്യം, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന മറ്റ് സുപ്രധാന ഘടകങ്ങളാണ്.
മുട്ടത്തോടുകള്‍ വലിച്ചെറിയുന്നതിനുപകരം, ശക്തവും കട്ടിയുള്ളതും ആരോഗ്യമുള്ളതുമായ മുടിയ്ക്കായി പരീക്ഷിക്കാവുന്നതാണ്. മുട്ടത്തോടില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ശക്തിക്കും വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണ്.
മുട്ടത്തോടിലെ കാല്‍സ്യത്തിന്റെ മുടി കൊഴിച്ചില്‍ അല്ലെങ്കില്‍ പൊട്ടല്‍ കുറയ്ക്കാനും സഹായിക്കുന്നു. കാല്‍സ്യം കൂടാതെ, മുട്ടത്തോടില്‍ പ്രോട്ടീനുകളും മഗ്‌നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ആരോഗ്യമുള്ള മുടിയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.
കാല്‍സ്യത്തിന്റെ കുറവ് മുടികൊഴിച്ചിലിന്റെ കാരണങ്ങളിലൊന്നാണ്. മുടിയുടെ കരുത്ത് നിലനിര്‍ത്താനും മുടി പൊഴിയുന്നത് തടയാനും മുട്ടത്തോട് പലരീതിയില്‍ ഉപയോ?ഗിക്കാം. മുട്ടത്തോടിലെ പോഷകങ്ങള്‍ തലയോട്ടിയിലെ പിഎച്ച് അളവ് സന്തുലിതമാക്കാന്‍ സഹായിക്കും.

മുട്ടത്തോട് എങ്ങനെ എടുക്കണം?

മുട്ട പൊട്ടിച്ച ശേഷം അതിലെ മഞ്ഞയും വെള്ളയും നീക്കം ചെയ്യുക. ശേഷം ഷെല്ലുകള്‍ നന്നായി കഴുകുക. ബാക്ടീരിയ മലിനീകരണം തടയാന്‍ ഇത് പ്രധാനമാണ്. ശേഷം വൃത്തിയാക്കിയ മുട്ടത്തോടുകള്‍ ഒരു ബേക്കിംഗ് ഷീറ്റില്‍ വയ്ക്കുക. ശേഷം വെയിലെത്ത് ഉണങ്ങാന്‍ വയ്ക്കുക. മുട്ടത്തോട് നന്നായി ഉണങ്ങി കഴിഞ്ഞാല്‍ പൊടിച്ചെടുക്കുക. ശേഷം ഒരു കുപ്പിയില്‍ അടച്ച് സൂക്ഷിക്കുക.

മുട്ടത്തോട് ഹെയര്‍ പാക്കുകള്‍ ഉപയോഗിക്കേണ്ട വിധം

ഒന്ന്

ഒരു സ്പൂണ്‍ മുട്ടത്തോട് പൗഡറും അല്‍പം വെളിച്ചെണ്ണയും യോജിപ്പിച്ച് തലയില്‍ പുരട്ടുക. 15 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. മുടിയെ ബലമുള്ളതാക്കാന്‍ മികച്ചതാണ് ഈ പാക്ക്.

രണ്ട്

രണ്ട് സ്പൂണ്‍ മുട്ടത്തോട് പൗഡറും അല്‍പം കറ്റാര്‍വാഴ ജെല്ലും യോജിപ്പിച്ച് തലയില്‍ പുരട്ടുക. നന്നായി മസാജ് ചെയ്യുക. ശേഷം കഴുകി കളയുക.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply