
പരിയാരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി പിടിയില്‍. പരിയാരം സ്വദേശി സച്ചിനാണ് അറസ്റ്റിലായത്. പരിയാരം പൊലീസ് പോക്‌സോ കേസെടുത്തതിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ശനിയാഴ്ച രാത്രി നെല്ലിക്കാംപൊയിലില്‍ വച്ചാണ് പിടികൂടിയത്. 2023 അവസാനമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഇന്‍സ്റ്റഗ്രാമിലും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചെന്നായിരുന്നു കേസ്. 2022ല്‍ സമാനമായ സംഭവത്തില്‍ സച്ചിന്‍ അറസ്റ്റിലായിരുന്നു. അമ്മയുടെയും മകളുടെയും ഇരുപതിലേറെ ചിത്രങ്ങളാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് സംഭവത്തിന് പിന്നില്ലെന്ന് പൊലീസിന് മനസിലായെങ്കിലും പരാതി നല്‍കാനും മറ്റുമായി സച്ചിന്‍ ഇവരോടൊപ്പം ഉണ്ടായിരുന്നതിനാല്‍ സംശയിച്ചില്ല.
Discover more from MALAYALAM
Subscribe to get the latest posts sent to your email.