
ഗുണ്ടല്‍പെട്ട്: കര്‍ണാടകയില്‍ ബസ് യാത്രക്കിടെ സ്ത്രീയുടെ തലയറ്റു. കര്‍ണാടക ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതി ഛര്‍ദിക്കാനായി തല പുറത്തേക്കിട്ടപ്പോഴാണ് അപകടമുണ്ടായത്. തല പുറത്തേക്കിട്ടപ്പോള്‍ എതിര്‍ വശത്തുനിന്നു വന്ന ലോറി ഇടിക്കുകയിരുന്നു. ഇതോടെ യുവതിയുടെ തലയും ഉടലും വേര്‍പെട്ടു.
കര്‍ണാടക ഗുണ്ടല്‍പേട്ടിലാണ് സംഭവം. സംഭവം നടന്ന ഉടന്‍ സ്ത്രീ മരിച്ചു. തിരക്കേറിയ റോഡിലാണ് അപകടം സംഭവിച്ചത്. മൈസൂരു അര്‍ബന്‍ ഡിവിഷനിലെ ഡിവിഷണല്‍ കണ്‍ട്രോളര്‍, ഡിഎംഇ, ഡിടിഒ, എസ്ഒ എന്നിവര്‍ പരിശോധനയ്ക്കായി സ്ഥലം സന്ദര്‍ശിച്ചു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യാത്രയ്ക്കിടെ ബസിന്റെ ജനാലയിലൂടെ പുറത്തേക്ക് തലവച്ച് ചാരിയിരുന്ന സ്ത്രീയെ അടുത്തുവന്ന ലോറി ഇടിച്ചതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.