
നോയിഡ: ദില്ലിയില്‍ അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. നോ നോയിഡയിലെ സെക്ടര്‍ 15ല്‍ താമസിക്കുന്ന അസ്മ ഖാന്‍(42) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ അസ്മയുടെ ഭര്‍ത്താവ് നൂറുല്ല ഹൈദറിനെ (55) പൊലീസ് കസ്റ്റഡിയിലെടുത്തു. നോയിഡ സെക്ടര്‍ 62ലെ ഒരു സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായിരുന്നു അസ്മാ ഖാന്‍. അസ്മാ ഖാനു മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തിലാണ് നൂറുല്ല കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഭാര്യയെ സംശയിച്ച് നൂറുല്ല വഴക്കിടുന്നത് പതിവായിരുന്നു. വെള്ളിയാഴ്ചയും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തര്‍ക്കത്തിനിടെ നൂറുല്ല ഹൈദര്‍ ചുറ്റികയെടുത്ത് അസ്മയുടെ തലയില്‍ പലതവണ അടിക്കുകയായിരുന്നു. പിതാവ് അമ്മയെ തല്ലിയ വിവരം മകനാണ് പൊലീസില്‍ അറിയിച്ചത്. 2005ല്‍ ആണ് നൂറുല്ലയും അസ്മയും വിവാഹിതരാകുന്നത്. ഇവര്‍ക്ക് എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ ഒരു മകനും എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു മകളും ഇവര്‍ക്കുണ്ട്.
മകന്‍ കണ്‍ട്രോള്‍ റൂം നമ്പരില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സഥലത്തെത്തി നൂറുല്ലയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നാലെ അസ്മയുടെ മമൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ബിഹാര്‍ സ്വദേശിയായ നൂറുല്ല എഞ്ചിനീയറിങ് ബിരുദധാരിയായാണ്. ഇയാള്‍ നിലവില്‍ തൊഴില്‍രഹിതനാണ്. നൂറുല്ലയെ ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.