റാവല്‍പിണ്ടി: ‘ഓണ്‍ലൈന്‍ മതനിന്ദ’ ആരോപിച്ച് നാലു പേര്‍ക്ക് വധശിക്ഷ വിധിച്ച് പാക്കിസ്ഥാന്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മതനിന്ദാപരമായ ഉള്ളടക്കം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതായി ആരോപിച്ച് റാവല്‍പിണ്ടിയിലെ ഒരു കോടതിയാണ് നാലു പേര്‍ക്ക് വധശിക്ഷ വിധിച്ചത്. പാക് പത്രമായ ഡോണ്‍ ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.
മുമ്പ് മതനിന്ദാ ആരോപണങ്ങള്‍ മൂലമാണ് ക്രൈസ്തവ വധശിക്ഷകള്‍ നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ പാക്കിസ്ഥാനില്‍ ഓണ്‍ലൈന്‍ മതനിന്ദക്കുറ്റം ചുമത്തിയുള്ള വധശിക്ഷകള്‍ കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. പലപ്പോഴും സ്വകാര്യ ഗ്രൂപ്പുകളാണ് ഓണ്‍ലൈന്‍ മതനിന്ദാ ആരോപണവുമായി നൂറു കണക്കിന് യുവാക്കള്‍ക്കെതിരേ കുറ്റം ആരോപിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 19ന് മതനിന്ദാപരമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് കുറ്റാരോപിതനായ ഡോക്റ്റര്‍ ഷാനവാസ് കുന്‍ഭറിനെ മിര്‍പുര്‍ഖാസ് പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. ഇതിനെ നിയമപരമായതെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പാക് പൊലീസ് പരാജയപ്പെട്ടു. ഉമര്‍കോട്ടിലെയും മിര്‍പുര്‍ഖാസ് പോലീസിലെയും ഉദ്യോഗസ്ഥര്‍ ആ കൊലപാതകം ആഘോഷിച്ചത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply