
ന്യൂദല്‍ഹി: അദാനിയ്ക്കെതിരെ വ്യാജ ആരോപണം ഉയര്‍ത്തി വിവാദമുണ്ടാക്കിയ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചുമായി തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രയ്ക്ക് ബന്ധമുണ്ടെന്ന് ആരോപണം. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പേരില്‍ അന്വേഷണം നേരിടുന്ന ആന്‍ഡന്‍ ഫണ്ട്‌സുമായി മഹുവ മൊയ്ത്രയ്ക്കും ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് മഹുവ സംശയ നിഴലില്‍ ആകുന്നത്.
നേരത്തെ മഹുവ മൊയ്ത്ര അദാനിയ്ക്കെതിരെ മാത്രം പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്നതിന്റെ പേരില്‍ വിവാദത്തിലായ നേതാവാണ്. അദാനിയ്ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കന്നതിനായി ഒരു ഇന്ത്യന്‍ ബിസിനസുകാരനില്‍ നിന്നും ദല്‍ഹിയില്‍ താമസിക്കാന്‍ ഒരു ആഡംബര ഫ്‌ളാറ്റ് അടക്കം പല ആനുകൂല്യങ്ങളും മഹുവ മൊയ്ത്ര നേടിയിരുന്നു.
ഇപ്പോള്‍ വിവാദത്തിലായ ആന്‍സന്‍ ഫണ്ട്‌സിന്റെ ഉടമയായ മൊയെസ് കാസിമിന്റെ ഭാര്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണത്രെ മഹുവ മൊയ്ത്ര. മെയെസ് കാസിമിന്റെ ഭാര്യ മറീസ സെയ്ഗാള്‍ കസ്സം മഹുവ മൊയ്ത്രയുടെ അടുത്ത സുഹൃത്താണ്. ചില വ്യക്തികളെ ബലിയാടാക്കി ഷോര്‍ട് സെല്ലിംഗ് നടത്താന്‍ ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് ഉടമ നെയ്റ്റ് ആന്‍ഡേഴ്‌സന്‍െ ആന്‍സന്‍ ഫണ്ട്‌സ് പ്രേരിപ്പിച്ചിരുന്നുവത്രെ. മാര്‍ക്കറ്റ് ഫ്രോഡ്‌സ് എന്ന വെബ്‌സൈറ്റ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ ആന്‍ഡേഴ്‌സനും ആന്‍സന്‍ ഫണ്ട്‌സും തമ്മിലുള്ള ഗൂഢബന്ധം പുറത്തുകൊണ്ടുവരുന്ന നിരവധി രേഖകള്‍ പ്രസിദ്ധീകരിച്ചതോടെയാണ് ഈ സ്ഥാപനവും അതിന്റെ ഉടമകളായ മെയെസ് കസമും ഭാര്യ മറീസ സെയ്ഗാള്‍ കസമും വിവാദനായകരായി മാറിയത്. ഇതോടെയാണ് മറീസ സെയ്ഗാള്‍ കസമിന്റെ സുഹൃത്തായ മഹുവ മൊയ്ത്രയും വിവാദത്തില്‍ പെട്ടിരിക്കുന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.