
തിരുവനന്തപുരം: 2025ലെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി രാജ്യത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള ഏകദേശം 10,000 വിശിഷ്ടാതിഥികള്‍ക്ക് ഡല്‍ഹിയിലേക്ക് ക്ഷണം. രാജ്യത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ നല്‍കിയവരെ ‘സ്വര്‍ണിം ഭാരതി’ന്റെ ശില്‍പ്പികളായി അംഗീകരിച്ചാണ് ക്ഷണം.കേരളത്തില്‍ നിന്ന് ഏകദേശം 150 പേര്‍ക്കാണ് പ്രധാനമന്ത്രിയുടെ ക്ഷണം ലഭിചിരിക്കുന്നത്.
പാരാലിമ്പിക്‌സ് സംഘാംഗങ്ങള്‍, അന്താരാഷ്ട്ര കായിക മത്സരങ്ങളിലെ വിജയികള്‍ , മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പിഎം-വിശ്വകര്‍മ യോജന ഗുണഭോക്താക്കള്‍, പിഎം കുസും പദ്ധതി ഗുണഭോക്താക്കള്‍, പിഎം സൂര്യ ഘര്‍ യോജന ഗുണഭോക്താക്കള്‍, കൈത്തറി-കരകൗശലത്തൊഴിലാളികള്‍, മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ജലയോദ്ധാക്കള്‍, കുടിവെള്ള-ശുചിത്വ പരിപാലനത്തിനുള്ള പാനി സമിതി അംഗങ്ങള്‍, മൃഗസംരക്ഷണവും ക്ഷീരവികസനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഗോകുല്‍ ദൗത്യത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍, ‘മൈ ഭാരത്’ സന്നദ്ധപ്രവര്‍ത്തകര്‍, പിഎം മത്സ്യ സമ്പദ യോജന ഗുണഭോക്താക്കള്‍, ‘മന്‍ കീ ബാത്ത്’ പരിപാടിയില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ച വ്യക്തികള്‍, മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിച്ചവര്‍, പ്രത്യേക നേട്ടം കൈവരിച്ച ഗോത്രവര്‍ഗ ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ക്കാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ക്ഷണം ലഭിച്ചത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.