
സാവോ പോളോ: ലൈവ് സ്ട്രീമിങ്ങിനിടെ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളൂവന്‍സറായ യുവതിയെ ആണ്‍സുഹൃത്ത് മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചു. ബ്രസീലിലെ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ലൂണ ആംബ്രോസെവിഷ്യസ് അബ്രഹാഹോ(22)യെയാണ് ആണ്‍സുഹൃത്തായ അലക്‌സ് ഒലീവിറ ആക്രമിച്ചത്. സാമൂഹികമാധ്യമത്തില്‍ ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെ, ആയിരക്കണക്കിന് കാഴ്ചക്കാര്‍ കണ്ടുകൊണ്ടിരിക്കെയായിരുന്നു സംഭവം.
ഒമ്പതുതവണയാണ് ലൂണയ്ക്ക് കുത്തേറ്റതെന്നാണ് റിപ്പോര്‍ട്ട്. കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ലൂണയുടെ തലയിലും കൈയിലും കാലിലും പിന്‍ഭാഗത്തും ഉള്‍പ്പെടെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ലൈവ് സ്ട്രീമിങ്ങില്‍ സംഭവം തത്സമയം കണ്ട കാഴ്ചക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയുംചെയ്തു. യുവതിയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ലൂണയുടെ നാലുവയസ്സുള്ള മകളുടെ പിതാവാണ് പ്രതിയായ അലക്‌സ്. ഇരുവരും തമ്മില്‍ സാവോ പോളോയിലെ അപ്പാര്‍ട്ട്‌മെന്റില്‍വെച്ച് വഴക്കിടുന്നത് പതിവാണെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. അടുത്തിടെ യുവതി ഇയാളുമായുള്ള ബന്ധം വേർപിരിഞ്ഞിരുന്നതായും പറയപ്പെടുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ അലക്‌സിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.