ക്വലാലംപൂര്‍: ലോകത്തിലെ ആദ്യ ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്ഫോണായ മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ് ഡിസൈന്‍ (Huawei Mate XT Ultimate Design) വാവെയ് ആഗോളതലത്തില്‍ പുറത്തിറക്കി. ക്വലാലംപൂരില്‍ വച്ചാണ് വാവെയ് മേറ്റ് എക്‌സ്ടി പുറത്തിറക്കിയത്. യുഎസ് ഉപരോധം ഭീഷണിയായതിന് ശേഷം വാവെയുടെ ആഗോള തിരിച്ചുവരവ് കൂടി അടയാളപ്പെടുത്തുകയാണ് ഈ ലോഞ്ച്. ഇതുവരെ വാവെയ് മേറ്റ് എക്‌സ്ടി ചൈനയില്‍ മാത്രമാണ് ലഭ്യമായിരുന്നത്.
മൂന്ന് സ്‌ക്രീനുകളുള്ള, രണ്ട് തവണ മടക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്ഫോണ് വാവെയ് മേറ്റ് എക്‌സ്ടി അള്‍ട്ടിമേറ്റ്. 3499 യൂറോയാണ് (ഏകദേശം 3,18,262 ഇന്ത്യന്‍ രൂപ) ഈ ഫോണിന് ആഗോളവിപണിയില്‍ തുടക്കവില. എന്നാല്‍ ഏതൊക്കെ രാജ്യങ്ങളില്‍ വാവെയ് മേറ്റ് എക്‌സ്ടി അള്‍ട്ടിമേറ്റ് ലഭ്യമാകും എന്ന് വ്യക്തമല്ല. ആദ്യത്തെ ട്രിപ്പിള്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ എന്ന നിലയ്ക്ക് 2024 സെപ്റ്റംബറിലാണ് വാവെയ് മേറ്റ് എക്‌സ്ടി അള്‍ട്ടിമേറ്റ് ചൈനയില്‍ ആദ്യം ലോഞ്ച് ചെയ്തത്. ചൈനയില്‍ റെക്കോര്‍ഡ് പ്രീ-ഓര്‍ഡര്‍ ഈ ഫോണിന് പിന്നാലെ ലഭിച്ചിരുന്നു.
പൂര്‍ണമായും തുറന്നുവെക്കുമ്പോള്‍ 3.6 എംഎം മാത്രമാണ് വാവെയ് മേറ്റ് എക്‌സ്ടി അള്‍ട്ടിമേറ്റിന് കട്ടി. ക്യാമറ ഭാഗം കൂട്ടാതെയുള്ള കണക്കാണിത്. തുറന്നിരിക്കുമ്പോള്‍ 10.2 ഇഞ്ച് LTPO OLED സ്‌ക്രീനും ഒരുതവണ മടക്കിയാല്‍ 7.9 ഇഞ്ച് സ്‌ക്രീനും രണ്ടാമതും മടക്കിയാല്‍ 6.4 ഇഞ്ച് സ്‌ക്രീനുമാണ് വാവെയ് മേറ്റ് എക്‌സ്ടി അള്‍ട്ടിമേറ്റിനുള്ളത്. കിരിന്‍ 9010 ചിപ്‌സെറ്റിന്റെ കരുത്തില്‍ വരുന്ന ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഹാര്‍മണി ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. OIS സൗകര്യത്തോടെ 50 എംപി പ്രധാന ക്യാമറ, 12 എംപി അള്‍ട്രാ-വൈഡ് ക്യാമറ, 5.5x ഒപ്റ്റിക്കല്‍ സൂമും OIS-ഓടെയും 12 എംപി പെരിസ്‌കോപ് ടെലിഫോട്ടോ ക്യാമറ, 8 എംപി സെല്‍ഫി ക്യാമറ എന്നിവയും മറ്റ് ഫീച്ചറുകളാണ്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply