
കാബൂള്‍: ഒരു കാലത്ത് ലോകത്തെ ലക്ഷക്കണക്കിന് ആളുകളെ മരണത്തിലേക്ക് തള്ളിവിട്ട് പിന്നീട് തുടച്ചു നീക്കപ്പെട്ട പോളിയോ വീണ്ടും പടര്‍ന്നു പിടിക്കുന്നു. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമാണ് പോളിയോ രോഗികള്‍ വ്യാപിക്കുന്നത്. അഫ്ഗാനിസ്താനിലെ ആരോഗ്യമേഖലയില്‍ താലിബാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണം വാക്സിനേഷന്‍ നടപടികളിലുണ്ടാക്കിയ തിരിച്ചടിയാണ് പോളിയോ തിരിച്ചുവരാനുള്ള കാരണമെന്നാണ് വിവരം.
1950 കള്‍ക്ക് ശേഷം പോളിയോ ബാധിച്ച് വര്‍ഷം 5 ലക്ഷത്തോളം പേരാണ് മരിച്ചിരുന്നത്. തുടര്‍ന്ന് 2000 ത്തോടെ തുള്ളി മരുന്ന് രൂപത്തില്‍ വാക്‌സിന്‍ കണ്ടെത്തിയതോടെ ചില രാജ്യങ്ങളിലൊഴിച്ച് മറ്റെല്ലായിടത്തു നിന്നും പോളിയോ അപ്രതീക്ഷമായിരുന്നു. എന്നാല്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പോളിയോ വിമുക്തമാവാന്‍ സാധിച്ചിരുന്നില്ല.
2023 ല്‍ മഹാപോളിയോ യജ്ഞത്തിലൂടെ ആറ് രോഗികള്‍ എന്ന നിലയിലേക്ക് പാകിസ്താന് പോളിയോബാധികരുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലും 2024 ല്‍ 74 പേരായി വര്‍ധിച്ചിരുന്നു. നിലവില്‍ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും എത്ര പോളിയോ ബാധിതരുണ്ടെന്നതില്‍ പോലും കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.
Discover more from MALAYALAM
Subscribe to get the latest posts sent to your email.