
പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് കുറച്ചാല്‍തന്നെ പോക്കറ്റ് കാലിയാകുന്നത് തടയാമെന്നാണ് നമ്മള്‍ കേട്ട് ശീലിച്ചിട്ടുള്ളത്. എന്നാല്‍ ചെലവു ചുരുക്കാന്‍ പത്ത് വര്‍ഷമായി പുറത്തു നിന്ന് മാത്രം ഭക്ഷണം കഴിക്കുന്ന 26-കാരിയുണ്ട്. യു.കെയില്‍ നിന്നുള്ള ടിക് ടോക് ഇന്‍ഫ്ളുവന്‍സറായ സാഫ്രോണ്‍ ബോസ്‌വെല്‍. ഇവര്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ടേക്ക് എവേകളായോ റസ്റ്ററന്റില്‍ പോയോ മാത്രമാണ് ഭക്ഷണം കഴിച്ചിട്ടുള്ളത്.
ഇത്തരത്തില്‍ മൂന്ന് നേരം പുറത്ത് നിന്ന് ഭക്ഷണം കഴിച്ചുണ്ടാക്കുന്ന ലാഭവും ടിക്ടോക്കില്‍ ഒരു ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള സാഫ്രോണ്‍ വിവരിക്കുന്നുണ്ട്. വീടിനടുത്തുള്ള കഫേയിലെ ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റോ സാന്‍വിച്ചോ ആയിരിക്കും പ്രഭാത ഭക്ഷണം. കെഎഫ്സിയില്‍ നിന്നുള്ള സാലഡ്-ബര്‍ഗര്‍ കോമ്പോയോ പിസ്സയോ ആണ് മിക്കപ്പഴും ഉച്ചഭക്ഷണം. രാത്രിയും റസ്റ്ററന്റില്‍ നിന്നാണ് ഭക്ഷണം.
ദിവസവും 60 പൗണ്ടാണ് (6812 രൂപ) ഭക്ഷണത്തിനായി ഇവര്‍ ചെലവഴിക്കുന്നത്. അതായത് ഒരാഴ്ചയില്‍ ഏകദേശം 500 പൗണ്ട് (56,700 രൂപ). ഇങ്ങനെ ചെയ്യുന്നത് ചെലവു ചുരുക്കാന്‍ സഹായിക്കുമെന്നാണ് സാഫ്രോണ്‍ പറയുന്നത്. മാത്രമല്ല, വീട്ടില്‍ ഭക്ഷണമുണ്ടാക്കുമ്പോഴും സാധനങ്ങള്‍ വാങ്ങുമ്പോഴും നേരിടേണ്ടി വരുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാം. വീട്ടില്‍ ഭക്ഷണമുണ്ടാക്കാനുള്ള പരീക്ഷണങ്ങള്‍ പരാജയപ്പെട്ടു. ആ മോശം ഭക്ഷണം കഴിക്കാന്‍ വേണ്ടി 50 പൗണ്ട് ചെലവഴിക്കാന്‍ താത്പര്യമില്ലെന്നാണ് സാഫ്രോണ്‍ പറയുന്നത്.
ഭക്ഷണമുണ്ടാക്കി പാഴാക്കാന്‍ തന്റെ പക്കല്‍ സമയമില്ല. വീട്ടിലെത്തുന്ന അതിഥികള്‍ക്കായി 200 പൗണ്ടിന്റെ ഭക്ഷണസാധനങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി സൂക്ഷിക്കാറുണ്ടെന്നും സാഫ്രോണ്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സാഫ്രോണിന്റെ ഭക്ഷണരീതി ആരോഗ്യകരമല്ലെന്ന് നിരവധി പേര്‍ കമന്റുകളിട്ടു. എന്നാല്‍ വിമര്‍ശനങ്ങളുയരുമ്പോഴും തന്റെ തീരുമാനം ശരിയാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സാഫ്രോണ്‍.
Discover more from MALAYALAM
Subscribe to get the latest posts sent to your email.