നാഗ്പൂര്‍: ഇന്ത്യക്കാരുടെ, പ്രത്യേകിച്ച്, ഉത്തരേന്ത്യക്കാരുടെ ഇഷ്ടവിഭവമാണ് പാനി പൂരി. സ്ട്രീറ്റ് ഫുഡുകളുടെ കൂട്ടത്തില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന പാനി പൂരി ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി നാഗ്പൂരിലുള്ള പൂരി വില്പനക്കാരന്‍ വിജയ് മേവാലാല്‍ ഗുപ്ത മുന്നോട്ടു വച്ച ഓഫറുകളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.
ഗോള്‍ഗപ്പ, പുച്ച്ക തുടങ്ങിയ പല പേരുകളില്‍ അറിയപ്പെടുന്ന പാനി പൂരിയുടെ കച്ചവടമാണ് മൂന്ന് തലമുറകളായി ഗുപ്തയുടെ കുടുംബത്തിന്റെ തൊഴില്‍. 99,000 രൂപ അടച്ചാല്‍ ജീവിതകാലം മുഴുവന്‍ ഇവിടെ നിന്ന് എത്ര പാനി പൂരി വേണമെങ്കിലും കഴിക്കമെന്നതാണ് ഗുപ്ത മുന്നോട്ട് വയ്ക്കുന്ന ഓഫറുകളില്‍ ഒന്ന്. ഇത് വെറുതെ പറയുകയല്ല, പണം നല്‍കിയാല്‍ മുദ്രപ്പത്രത്തില്‍ എഴുതി ഒപ്പിട്ടു നല്‍കും.
ഇത്രയും അധികം പണം എടുക്കാന്‍ സാധിക്കാത്തവര്‍ക്കായി വേറെയും ഉണ്ട് ഓഫര്‍. 5000 രൂപ അടച്ചാല്‍ ഒരു വര്‍ഷത്തേക്ക് 10000 രൂപയുടെ പാനി പൂരി കഴിക്കാം. അതില്‍ തന്നെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഡിസ്‌കൗണ്ടും ഉണ്ട്. എങ്ങനെയുണ്ട് ഐഡിയ?


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply