
എറണാകുളം: കേരള ഹൈക്കോടതി മുറിയില്‍ അസാധാരണ പ്രതിഷേധം. ജസ്റ്റിസ് എ ബദറുദ്ദീനെതിരെയാണ് അഭിഭാഷകരുടെ പ്രതിഷേധം. വനിതാ അഭിഭാഷകയെ അപമാനിക്കും വിധം സംസാരിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷക അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്.ജസ്റ്റിസ് ബദറുദ്ദീന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ അഭിഭാഷക അസോസിയേഷന് ജനറല്‍ ബോഡി യോഗം ചേര്‍ന്നു കോടതി നടപടികള്‍ ബഹിഷ്കരിക്കും എന്ന് അഭിഭാഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചേംബറില്‍ വച്ച് വെച്ചു മാപ്പ് പറയാമെന്നു ജസ്റ്റിസ് ബദറുദ്ദീന്‍ പറഞ്ഞു. എന്നാല്‍ തുറന്ന കോടതിയില്‍ വെച്ചു മാപ്പ് പറയണം എന്ന നിലപാടിലാണ് അഭിഭാഷക അസോസിയേഷന്. അഭിഭാഷകയുടെ ഭര്‍ത്താവ് മരിച്ച സാഹചര്യത്തില്‍ കേസ് നടത്തിപ്പിന് സാവകാശം ചോദിച്ചതാണ് ജസ്റ്റിസ് ബദറുദ്ദീനെ പ്രകോപിപിച്ചത്