
ഇന്ത്യയിൽ ഇന്ന് ഒരുപാട് വിദേശികൾ താമസിക്കുന്നുണ്ട്. ജോലിയും മറ്റുമായി അവർ ഇന്ത്യൻ ജീവിതത്തോട് പൊരുത്തപ്പെട്ട് പോവുകയും ചെയ്യാറുണ്ട്. ഇന്ത്യയിലെ സംസ്കാരവുമായി ഒരു വിദേശിക്ക് യോജിച്ച് പോവുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യം തന്നെയാണ് അല്ലേ? എന്നാൽപ്പോലും ഇന്ത്യയിലെ ജീവിതം ഏതെങ്കിലുമൊക്കെ തരത്തിൽ അവർ ആസ്വദിക്കാറുണ്ട്. എന്നാൽ, ഇന്ത്യയിൽ അവർക്ക് തീരെ അംഗീകരിക്കാനാവാത്ത കാര്യങ്ങളും ഉണ്ടാവും. അങ്ങനെ ഒരു പോളിഷ് യുവതി ഇന്ത്യയിലെ തന്റെ ജീവിതത്തെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും പറയുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്.
പോസ്റ്റിന് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. തന്റെ നാട്ടിലെ ഭക്ഷണങ്ങൾ മിസ്സ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളാണ് അവർ പറയുന്നത്. രണ്ട് വർഷമായി ഇന്ത്യയിൽ താമസിക്കുന്നു. അവിടെ നിന്നുള്ള അനുഭവങ്ങളാണ് പറയുന്നത്. സത്യസന്ധമായ കാര്യങ്ങളാണ് പറയുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് യുവതി തുടങ്ങുന്നത്.
രണ്ട് വർഷമായി താൻ ഇന്ത്യയിൽ താമസിക്കുന്നു. പക്ഷേ ഇക്കാര്യങ്ങൾ സമ്മതിക്കുന്നതിൽ തനിക്ക് നാണക്കേടില്ല എന്ന് യുവതി പറയുന്നു. ഇന്ത്യയിൽ തനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളായി അവൾ പറയുന്നത്, ഇവിടുത്തെ ബഹളം, പോളിഷ് ഭക്ഷണം കിട്ടാത്തത്, ആളുകൾ വൈകിയെത്തുന്നത്, ഹിന്ദി സംസാരിക്കാൻ അറിയാത്തത് എന്നൊക്കെയാണ്. പിന്നെ പ്രധാനമായും പറയുന്നത്, നിരന്തരമുണ്ടാകുന്ന പവർ കട്ട് ആണ്.
മിക്കവാറും നെറ്റിസൺസ് പവർകട്ടിനെ കുറിച്ച് യുവതി പറഞ്ഞ കാര്യം സംശയമേതുമില്ലാതെ അംഗീകരിക്കുകയും ചെയ്തു. എന്നാൽ, അതേസമയം തന്നെ ഇത്രയൊക്കെ ഇഷ്ടക്കേടുകൾ ഉണ്ടെങ്കിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോയിക്കൂടേ എന്ന് ചോദിച്ചവരും ഉണ്ട്.
മറ്റൊരു യൂസർ കമന്റ് നൽകിയത്, ഞാൻ ഒരുപാട് രാജ്യത്ത് സഞ്ചരിച്ചിട്ടുണ്ട്, ജീവിക്കാൻ ഏറ്റവും നല്ല സ്ഥലം ഇന്ത്യയാണ് എന്നായിരുന്നു. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സ്വന്തം രാജ്യത്തേക്ക് മടങ്ങാമല്ലോ എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്.