
വാഷിങ്ടണ്‍: ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ ഗുരുദ്വാരകളില്‍ യുഎസ് അധികൃതരുടെ തിരച്ചില്‍ ശക്തം. പരിശോധനക്കായി യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്കിലെയും ന്യൂജഴ്സിയിലെയും ഗുരുദ്വാരകളില്‍ എത്തി.
രേഖകളില്ലാതെ അമെരിക്കയില്‍ തങ്ങുന്ന ചില ഇന്ത്യക്കാര്‍ കേന്ദ്രമായി ന്യൂയോര്‍ക്കിലെയും ന്യൂജഴ്സിയിലെയും ചില ഗുരുദ്വാരകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതേസമയം, ഗുരുദ്വാരകള്‍ റെയ്ഡ് നടത്തുന്നത് പവിത്രതയ്ക്ക് ഭീഷണിയായി കാണുന്നുവെന്ന് സിഖ് സംഘടനകള്‍ പറഞ്ഞു. ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനത്തില്‍ തങ്ങള്‍ വളരെയധികം ആശങ്കാകുലരാണെന്ന് സിഖ് അമെരിക്കന്‍ ലീഗല്‍ ഡിഫന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കിരണ്‍ കൗര്‍ ഗില്‍ പറഞ്ഞു.
അനധികൃത കുടിയേറ്റക്കാര്‍ നടത്തുന്ന കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് ലക്ഷ്യമെന്നാണ് അമെരിക്കയുടെ വിശദീകരണം. നേരത്തെ, അമെരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട നിരവധി ബ്രസീലുകാര്‍ വിമാനത്തിലടക്കം കൊടിയ പീഡനമനുഭവിച്ചെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നൂറിനടുത്ത് കണക്കിന് കുടിയേറ്റക്കാരാണ് അമെരിക്ക നാടുകടത്തിയതിനെ തുടര്‍ന്ന് ബ്രസീലില്‍ എത്തിയത്.
സംഭവത്തില്‍ ബ്രസീല്‍ സര്‍ക്കാര്‍ അമെരിക്കയോട് വിശദീകരണം തേടും. കുടിയേറ്റക്കാരോട് കാണിച്ച പെരുമാറ്റം മനുഷ്യാവകാശങ്ങളോടുള്ള വിമാനത്തില്‍ യാത്രക്കാരെ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലുണ്ടായിരുന്ന 88 ബ്രസീലുകാര്‍ കൈവിലങ്ങോടെയാണ് വിമാനമിറങ്ങിയത്. വിമാനത്തിനുള്ളില്‍ എസി ഉണ്ടായിരുന്നില്ലെന്നും കുടിവെള്ളം നല്‍കിയില്ലെന്നും ഇവര്‍ ആരോപിച്ചു. ശുചിമുറിയില്‍ പോകാന്‍ പോലും അനുവദിച്ചില്ലെന്നും ഇവര്‍ പറയുന്നു