
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ഉത്തരവ്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ എന്നിവയ്ക്കാണ് ഉത്തരവ് ബാധകം. മാര്‍ച്ച് 31ന് മുമ്പ് ബസിന്റെ മുന്‍വശം, പിന്‍വശം, അകംഭാഗം എന്നിവ കാണുന്ന രീതിയില്‍ മൂന്ന് ക്യാമറകള്‍ സ്ഥാപിക്കണം.
ഡ്രൈവര്‍ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള അലാം ക്യാമറയും ഘടിപ്പിക്കണം. ഓട്ടോറിക്ഷകള്‍ മീറ്റര്‍ ഇടാതെയാണ് വാഹനം ഓടിക്കുന്നതെങ്കില്‍ പണം നല്‍കേണ്ടെന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്നും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉത്തരവില്‍ പറയുന്നു.