ജയ്പൂര്‍: മരണാന്തര ചടങ്ങുകള്‍ക്കിടെ തേനീച്ചയുടെ കുത്തേറ്റ് അന്‍പതോളം പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച ജയ്പൂരിലാണ് സംഭവം. ആംബെറിലെ ഒരു മരണനന്തര ചടങ്ങുകള്‍ക്കിടെ മൃതദേഹം സംസ്‌കരിക്കാനായി ചിതയ്ക്ക് തീ കൊളുത്തിയപ്പോള്‍, ചൂട് കാരണം തേനീച്ചക്കൂട് ഇളകുകയായിരുന്നു എന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
ചടങ്ങുകള്‍ക്ക് സാക്ഷിയാവാന്‍ പരിസരത്ത് ഉണ്ടായിരുന്ന ആളുകളെ തേനീച്ചകള്‍ ആക്രമിച്ചു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റതായി പ്രദേശത്തെ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അന്‍തിം ശര്‍മ പറഞ്ഞു. പരിക്കേറ്റവരെ പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ കാര്യമായ തേനീച്ച ആക്രമണത്തിന് ഇരയായവരെ പിന്നീട് വിദഗ്ധ പരിചരണത്തിന് വേണ്ടി ജയ്പൂരിലെ മാന്‍സിങ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട മിക്കവരെയും പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു. പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply