
ഇന്ത്യന്‍ ജീവനക്കാരോട് വര്‍ക്ക് ലൈഫ് ബാലന്‍സ് കിട്ടണമെങ്കില്‍ സഹപ്രവര്‍ത്തകരെ വിവാഹം കഴിക്കൂ എന്ന് പോസ്റ്റിട്ട് ബെംഗളൂരുവില്‍ നിന്നുള്ള യുവാവ്. ഹര്‍ഷിത് മഹാവര്‍ എന്ന യുവാവാണ് ലിങ്ക്ഡ്ഇനില്‍ പോസ്റ്റുമായി എത്തിയത്. ഇത് വലിയ ചര്‍ച്ചയ്ക്ക് കാരണമായി.
സഹപ്രവര്‍ത്തകരെ വിവാഹം കഴിച്ചാല്‍ എന്തൊക്കെ ഗുണങ്ങളുണ്ട് എന്നാണ് ഇയാള്‍ പറയുന്നത്. കാബുകള്‍ നല്‍കേണ്ടുന്ന പണം ലാഭിക്കാനാവും, വര്‍ക്ക് ഫ്രം ഹോം ഓഫീസില്‍ നിന്ന് ചെയ്യുന്നതുപോലെ തോന്നിപ്പിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇയാളുടെ പോസ്റ്റില്‍ പറയുന്നത്.
എംഎസ് ടീം കോളുകള്‍ക്കിടയില്‍ പരസ്പരം ഫ്‌ലര്‍ട്ട് ചെയ്യുന്നത് മീറ്റിംഗുകള്‍ രസകരമാക്കാന്‍ സഹായിക്കും. അതുപോലെ ജോലി സ്ഥലത്ത് മറ്റ് ആളുകളുമായി ബന്ധത്തിലാവുന്നത് കുറക്കാന്‍ ഇത് സഹായകരമാകും എന്നും പോസ്റ്റില്‍ പറയുന്നു.
ഇന്ത്യയിലെ ജോലിസാഹചര്യങ്ങള്‍ തകര്‍ന്നിരിക്കയാണ്. കുടുംബത്തോടൊപ്പം ഇരിക്കാന്‍ നേരമില്ല. ജോലി ഉപേക്ഷിച്ചാലോ കുടുംബം നിങ്ങളോട് സംസാരിക്കുകയും ഇല്ല. അതിനുള്ള പരിഹാരം ഒരു സഹപ്രര്‍ത്തനെ/കയെ വിവാഹം കഴിക്കുക എന്നുള്ളതാണ് എന്നാണ് പോസ്റ്റില്‍ പറയുന്നത്. ഇത് വര്‍ക്ക് ലൈഫ് ബാലന്‍സുണ്ടാക്കാന്‍ സഹായിക്കും എന്നും പോസ്റ്റില്‍ പറയുന്നു.
ഒപ്പം തന്റെ ഫോളോവേഴ്‌സിനോട് അങ്ങനെ വിവാഹം കഴിച്ച ആരെങ്കിലും ഉണ്ടോ എന്നും ചോദിക്കുന്നുണ്ട്. എന്തായാലും പോസ്റ്റ് പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത് ഒരുപാടുപേര്‍ പോസ്റ്റിന് കമന്റുകളും നല്‍കിയിട്ടുണ്ട്.
എന്നാല്‍ കമ്പനി എച്ച് ആറിനെ വിവാഹം കഴിക്കൂ എന്നാണ് ഒരാള്‍ കമന്റ് നല്‍കിയത്. എന്തുകൊണ്ട് ഓഫീസില്‍ തന്നെ താമസിച്ചുകൂടാ, അപ്പോള്‍ വാടകയും പാര്‍ക്കിങ് ഫീയും ഇലക്ട്രിസിറ്റി ബില്ലും വാട്ടര്‍ ബില്ലും ലാഭം കിട്ടും എന്നാണ് മറ്റൊരാള്‍ കമന്റ് നല്‍കിയത്. അതേസമയം പോസ്റ്റിട്ട യുവാവ് സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ ആയതിനാല്‍ തന്നെ ഇയാളുടെ പോസ്റ്റിലെ ഹ്യൂമര്‍ തിരിച്ചറിഞ്ഞ് കമന്റ് നല്‍കിയവരും ഉണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.