തിരുവനന്തപുരം: ഗവർണർ ആരിഫ് ഖാനെ വഴിയിൽ തടഞ്ഞ കേസിലെ പ്രതിയായ എസ്എഫ്ഐ നേതാവിന് ശ്രീനാരായണ ഓപൺ സർവകലാശാലയിൽ സിൻ്റിക്കേറ്റ് അംഗമായി നിയമനം. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ ആദർശിനെയാണ് നാല് വർഷത്തേക്ക് നിയമിച്ചത്. ആദർശ് നിലവിൽ ഓപൺ സർവകലാശാല വിദ്യാർത്ഥിയാണ്. സർവകലാശാലയിലെ സിൻ്റിക്കേറ്റ് പ്രതിനിധിയാകുന്ന വിദ്യാർത്ഥി സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥിയായിരിക്കണം എന്ന മാനദണ്ഡo പാലിക്കാനാണ് ആദർശ് ഇവിടെ വീണ്ടും അഡ്‌മിഷനെടുത്തത് എന്നും വിവരമുണ്ട്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply