
97-ാമത് ഓസ്‌കറില്‍ മികച്ച നടന്‍ ഏഡ്രിയന്‍ന്‍ ബ്രോഡി. ഇതു രണ്ടാം തവണയാണ് ബ്രോഡി മികച്ച നടനുള്ള ഓസ്‌കര്‍ നേടുന്നത് ബ്രൂട്ടലിസ്റ്റ് എന്ന സിനിമയിലെ പകര്‍ന്നാട്ടത്തിനാണ് ബ്രോഡി മികച്ച നടനുള്ള പുരസ്‌കാരം ഒരിക്കല്‍കൂടി നേടിയത്. ഇരുപത്തൊമ്പതാം വയസില്‍ ദ് പിയാനിസ്റ്റ് എന്ന സിനിമയിലെ തകര്‍പ്പന്‍ പ്രകടനത്തിനാണ് ബ്രോഡി ആദ്യത്തെ ഓസ്‌കര്‍ അവാര്‍ഡ് നേടുന്നത്.
ഷോണ്‍ ബേക്കര്‍ മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുത്തു. ‘അനോറ’യുടെ സ്‌ക്രീന്‍പ്ലേയ്ക്കാണ് ബേക്കര്‍ വീണ്ടും ഓസ്‌കര്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെടുന്നത്. അനോറയുടെ സംവിധായകനും ഷോണ്‍ ബേക്കറാണ്.
പതിവുപോലെ ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തീയേറ്ററിലാണ് ചടങ്ങ് നടക്കുന്നത്. സ്റ്റാര്‍ മൂവീസിലും ഹോട്ട്സ്റ്റാറിലും പ്രഖ്യാപന ചടങ്ങ് തത്സമയമായി കാണാന്‍ സാധിക്കും. കോനന്‍ ഒബ്രയാന്‍ ആണ് ഇത്തവണ ഓസ്‌കാറിന്റെ മുഖ്യ അവതാരകന്‍. അദ്ദേഹത്തിന് പുറമെ റോബര്‍ട്ട് ഡൗണി ജൂനിയര്‍, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍, എമ്മ സ്റ്റോണ്‍, ഓപ്ര വിന്‍ഫ്രി തുടങ്ങിയവരും സഹ അവതാരകരായെത്തുന്നു.
മികച്ച സിനിമയ്ക്കുള്ള ഓസ്‌കറിനായി മത്സരിക്കുന്ന 10 എണ്ണത്തില്‍ ഷാക് ഓഡിയയുടെ സ്പാനിഷ് മ്യൂസിക്കല്‍ ‘എമീലിയ പെരസി’നു 13 നാമനിര്‍ദേശമാണു ലഭിച്ചത്. ഇംഗ്ലിഷ് ഇതര ഭാഷാ സിനിമയ്ക്ക് ഇത്രയധികം നാമനിര്‍ദേശം ഇതാദ്യമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ അധോലോക നേതാവിന്റെ കഥ സംഗീതസാന്ദ്രമായി ആവിഷ്‌കരിച്ച സിനിമയിലെ മുഖ്യവേഷം ചെയ്ത കാര്‍ല സോഫിയ ഗാസ്‌കോണ്‍ ട്രാന്‍സ് വ്യക്തിയാണ്. ദ് ബ്രൂട്ടലിസ്റ്റ്, വിക്കഡ് എന്നീ സിനിമകള്‍ക്കു 10 നാമനിര്‍ദേശം വീതം ലഭിച്ചു. ഡയക്ടറേഴ്സ് ഗില്‍ഡ്, പ്രൊഡക്ഷന്‍ ഗില്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയതോടെ ‘അനോറ’ സാധ്യതാപ്പട്ടികയില്‍ മുന്നിലെത്തിയിട്ടുണ്ട്. കോണ്‍ക്ലേവ്, എ കംപ്ലീറ്റ് അണ്‍നോണ്‍, കോണ്‍ക്ലേവ്, ഡ്യൂണ്‍ പാര്‍ട്ട്2, അയാം സിറ്റില്‍ ഹിയര്‍, നിക്കല്‍ ബോയ്സ്, ദ സബസ്റ്റന്‍സ് തുടങ്ങിയവയും നാമനിര്‍ദ്ദേശം നേടി.
മികച്ച നടിക്കുള്ള മത്സരത്തില്‍ കാര്‍ലോയ്‌ക്കൊപ്പം ഡെമി മൂര്‍, ഫെര്‍ണാണ്ട ടോറസ്, മൈക്കി മാഡിസണ്‍, സിന്തിയ എറീവോ എന്നിവരുമുണ്ട്.
ആദം ജെ ഗ്രേവ് സംവിധാനം ചെയ്ത അനുജയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. പ്രിയങ്ക ചോപ്രയും ഗുനീത് മോംഗയും ചേര്‍ന്ന് നിര്‍മിച്ച ഹ്രസ്വചിത്രം അനുജ മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്. ചിത്രത്തിന് പുരസ്‌കാരം നേടാനായാല്‍ ഗൂനീത് മോംഗ ചരിത്രം കുറിക്കും. രണ്ട് ഒസ്‌കാര്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജനായി ഗൂനീത് മാറും.
മുതുമല ആനസംരക്ഷണ കേന്ദ്രത്തിലെ ഒരു കുട്ടിയാനയും അവന്റെ പരിപാലകരായ ബെല്ലിയും ഭര്‍ത്താവ് ബൊമ്മനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ‘ദ എലഫന്റ് വിസ്പറേഴ്സ്’ എന്ന 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ചിത്രത്തിലൂടെ 2022 ല്‍ ഗുനീത് ഓസ്‌കര്‍ നേടിയിരുന്നു.
വസ്ത്ര വ്യാപാര മേഖലയിലെ ബാലവേലയേപ്പറ്റി പറയുന്ന അനൂജ ഇതുവരെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ ജോലിചെയ്യുന്ന ഒമ്പത് വയസ്സുകാരി അനൂജ (സജ്ദ പത്താന്‍), 17 വയസ്സുകാരി പലക് (അനന്യ ഷന്‍ഭാഗ്) എന്നിവരുടെ കഥയാണ് അനൂജയുടെ പ്രമേയം. ഒരിക്കല്‍ ഫാക്ടറി സന്ദര്‍ശിച്ച ഒരു സാമൂഹിക പ്രവര്‍ത്തക അനുജയേയും സഹോദരിയേയും ഫാക്ടറിയില്‍ കാണുകയും ഇവിടെനിന്ന് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു. പ്രശസ്തമായ ഒരു ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കാനുള്ള പരീക്ഷയെഴുതാന്‍ അവസരമൊരുക്കുന്നതും ഇതിനായി സഹോദരികള്‍ നടത്തുന്ന പോരാട്ടവുമാണ് ചിത്രം പറയുന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.