
മനുഷ്യര്‍ക്ക് മനുഷ്യരോട് മാത്രമല്ല, സഹജീവികളോടും സ്‌നേഹം തോന്നാം. പ്രത്യേകിച്ചും വീട്ടില്‍ ഒരു കുടുംബാഗത്തെ പോലെ വളര്‍ത്തുന്ന മൃഗങ്ങളോട്. ഏറ്റവും വേണ്ടപ്പെട്ടവര്‍ മരിക്കുമ്പോള്‍ ഉണ്ടാകുന്ന സങ്കടം വളര്‍ത്തുമൃഗങ്ങളുടെ മരണത്തിലും നമ്മുക്ക് അനുഭവപ്പെടും. അത് നമ്മള്‍ അവയുമായി ഏത്രമാത്രം അടുത്തു പെരുമാറുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും. അത്തരമൊരു ആത്മബന്ധത്തിന്റെ വാര്‍ത്തയാണ് യുപിയില്‍ നിന്നും പുറത്ത് വരുന്നത്. തന്റെ വളര്‍ത്തുപൂച്ച മരിച്ച സങ്കടം സഹിക്കവയ്യാതെ യുപിയിലെ അമ്രോഹ ജില്ലയിലെ ഹസന്‍പൂര്‍ സ്വദേശിനിയായ 32 -കാരിയായ പൂജ എന്ന യുവതി ജീവനൊടുക്കി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതിയുടെ പൂച്ച മരിച്ചത്. എന്നാല്‍, പൂച്ച മരിച്ചെന്ന് സമ്മതിക്കാന്‍ യുവതി തയ്യാറായില്ല. അവര്‍ രണ്ട് ദിവസത്തോളം പൂച്ചയെ കെട്ടിപ്പിടിച്ചാണ് നടന്നത്. കിടക്കുമ്പോള്‍ അതിന്റെ മൃതദേഹം കൂടെ കിടത്തി ഉറങ്ങി. പൂച്ച ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നാണ് യുവതി അവകാശപ്പെട്ടത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞും ഒന്നും സംഭവിക്കാതായപ്പോള്‍ സങ്കടം സഹിക്കാനാകാതെ യുവതി ജീവനൊടുക്കുകായായിരുന്നെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
എട്ട് വര്‍ഷം മുമ്പ് പൂജ,. ദില്ലി സ്വദേശിയായ ഒരാളെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ഇവര്‍ വിവാഹബന്ധം വേര്‍പ്പെടുത്തി. അച്ഛനും അമ്മയ്ക്കുമൊപ്പം ഹസന്‍പൂരിലായിരുന്നു പൂജ താമസിച്ചിരുന്നത്. വിവാഹ ബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ ഏകാന്തത അനുഭവപ്പെട്ട പൂജയ്ക്ക് പൂച്ചയുടെ സാമീപ്യം ഏറെ ആശ്വാസകരമായിരുന്നു. എന്നാല്‍ പൂച്ചയുടെ മരണം അവളെ വല്ലാതെ തളര്‍ത്തി. പൂജയുടെ അമ്മ, പൂച്ചയുടെ മൃതശരീരം സംസ്‌കരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഒരു അത്ഭുതം പ്രവര്‍ത്തിച്ച് അത് ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നായിരുന്നു പൂജ അവകാശപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി 8 മണിയോടെ അമ്മ മകളുടെ മുറിയിലെത്തിയപ്പോള്‍, പൂജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്ത് മരിച്ച പൂച്ചയുടെ മൃതദേഹവും ഉണ്ടായിരുന്നു. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തി തുടര്‍ നടപടികള്‍ ചെയ്തു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.