കോട്ടയം: ന്യൂഡല്‍ഹി വിമാനത്താവളത്തിലെ കോറിഡോറിന്റെ സീലിങ് അടര്‍ന്നുവീണ് യാത്രക്കാരിക്ക് പരിക്കേറ്റു. പുതുപ്പള്ളി സ്വദേശി ഉഷാ സുധനാണ് (58) വലതുകാലിന് പരിക്കേറ്റത്.

ബുധനാഴ്ച രാത്രിയില്‍ ന്യൂഡല്‍ഹി വിമാനത്താവളത്തിലായിരുന്നു സംഭവം. നടന്നുപോകുന്നതിനിടെ മുകളില്‍നിന്നുവീണ ഷീറ്റ് ആദ്യം തലയിലും പിന്നീട് കാലിലേക്കും വീഴുകയായിരുന്നു. കാലിന്റെ ഉപ്പൂറ്റിയുടെ ഭാഗത്ത് നീരുവന്ന് മുഴച്ചു. കടുത്ത വേദനയുമുണ്ടായി. വിമാനം പുറപ്പെടേണ്ട സമയമായതിനാല്‍ കേരളത്തിലേക്ക് യാത്രതിരിച്ചു.

ഭര്‍ത്താവ് സുധന്റെ ചികിത്സാര്‍ഥം ഡല്‍ഹിക്ക് പോയി മടങ്ങുകയായിരുന്നു ഉഷ. മകളും ഒപ്പമുണ്ടായിരുന്നു. പുതുപ്പള്ളിയിലെത്തിയശേഷം വിദഗ്ധചികിത്സ തേടി. എല്ലിന് പൊട്ടലില്ലെന്നാണ് പരിശോധനഫലം.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply