
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താന് പിന്തുണപ്രഖ്യാപിച്ച് രാജ്യാന്തര ഭീകരസംഘടനയായ അൽഖ്വയ്ദ. ഓപ്പറേഷൻ സിന്ദൂറിനെ അപലപിച്ചും ഇന്ത്യയ്ക്കെതിരേ ജിഹാദിന് ആഹ്വാനംചെയ്തുകൊണ്ടുമുള്ള അഷഖ്വയ്ദയുടെ പ്രസ്താവന പുറത്തുവന്നു.
പാകിസ്താന് മേൽ ഇന്ത്യ വലിയ കടന്നാക്രമണം നടത്തി. അതിന് തിരിച്ചടി നൽകണം. ജിഹാദ് നടത്തണം എന്നാണ് ഈ പ്രസ്താവനയിൽ പറയുന്നത്. ‘അൽഖ്വയ്ദ ഓഫ് ഇന്ത്യൻ സബ്കോണ്ടിനന്റ്’ എന്ന പേരിലാണ് പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യക്കെതിരായ യുദ്ധത്തിൽ ഒന്നിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. ‘ഭഗവ’ ഭരണകൂടം എന്നാണ് ഇന്ത്യയിലെ സർക്കാരിനെ പ്രസ്താവനയിൽ വിശേഷിപ്പിക്കുന്നത്. പാകിസ്താൻ മണ്ണിൽ ഇന്ത്യൻ ആക്രമണം എന്ന തലക്കെട്ടോടെയാണ് ഇത് പ്രചരിക്കുന്നത്.
വിഷയത്തിന് പിന്നിൽ സംഘടിതമായ നീക്കമാകാമെന്നാണ് ഇന്റലിജൻസ് അനുമാനിക്കുന്നത്. ചിതറിക്കിടക്കുന്ന തീവ്രവാദ സംഘങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിൽ അൽഖ്വയ്ദയ്ക്കുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം സംശയിക്കുന്നുണ്ട്
Discover more from MALAYALAM
Subscribe to get the latest posts sent to your email.