
കൊച്ചി: സോഷ്യൽ മീഡിയയിൽ ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നടിമാർ നൽകിയ അധിക്ഷേപ പരാതിയിലാണ് ഇയാളെ പൊലീസ് പൊക്കിയതും പിന്നീട് റിമാൻഡിലായതും. അശ്ലീല പരാമർശം നടത്തിയെന്ന് നടി ഉഷ ഹസീന,ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ എന്നിവരാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. എറണാകുളം നോർത്ത് പോലീസാണ് സന്തോഷ് വർക്കിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിനിമ നടികളിൽ മിക്കവരും വേശ്യകളാണെന്ന പരാമർശമാണ് ഇയാൾ സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയത്.
ഇതിനിടെ സന്തോഷ് വർക്കിയെ സ്റ്റേഷനിൽ കാണാനെത്തിയ സോഷ്യൽ മീഡിയയിലൂടെ പ്രശസ്തനായ അലൻ ജോസ് പെരേര പൊട്ടിക്കരയുന്നതും കണ്ടു. സ്റ്റേഷന് പുറത്ത് നിന്ന് കരയുന്ന വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഇത് ഇവരുടെ ടീമുകൾ തന്നെ പകർത്തി റീച്ചിനു വേണ്ടി പങ്കുവച്ചതാണെന്നും ആരോപണമുയർത്തു.
സന്തോഷിന്റെ പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും 40 വർഷമായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന തനിക്ക് അത് വേദയുണ്ടാക്കിയെന്നും ഉഷ പരാതിയിൽ വ്യക്തമാക്കി. ആലപ്പുഴ ഡിവൈഎസ്പിക്കാണ് നടി പരാതി നൽകിയത്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വർക്കിയുടെ പരാമർശം. രാത്രി ഫേസ്ബുക്ക് ലൈവിൽ വന്നാണ് ഇയാൾ പതിവായി സ്ത്രീകളെ അധിക്ഷേപിക്കുന്നത്.മുൻപും സാമൂഹികമാദ്ധ്യമങ്ങളിലൂടെ സമാനമായരീതിയിൽ നടിമാർക്കെതിരെ ഇയാൾ ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.