തിരുവനന്തപുരം: വേതന വര്‍ധന സെക്രട്ടറിയേറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ ചെയ്യുന്ന സമരത്തിനെതിരെ വീണ്ടും നടപടിയെടുത്ത് പൊലീസ്. മഹാസംഗമത്തില്‍ പങ്കെടുത്ത 14 പേര്‍ക്ക് കൂടി കന്റോണ്‍മെന്റ് പൊലീസ് നോട്ടീസ് അയച്ചു.

48 മണിക്കൂറിനുള്ളില്‍ സ്റ്റേഷനില്‍ ഹാജരാകണം എന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ആശ വര്‍ക്കര്‍മാര്‍ക്കു പുറമേ ഉദ്ഘാടകന്‍ ജോസഫ് സി. മാത്യു, കെ.ജി. താര, എം. ഷാജര്‍ഖാന്‍, ആര്‍. ബിജു, എം.എ. ബിന്ദു, കെ.പി. റോസമ്മ, ശരണ്യ രാജ്, എസ്. ബുര്‍ഹാന്‍, എസ്. മിനി, ഷൈല കെ. ജോണ്‍ എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

സംഭവത്തില്‍ ആശ വര്‍ക്കര്‍മാര്‍ക്കെതിരെ പൊലീസ് നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഗതാഗത തടസമുണ്ടാക്കി, അന്യായമായി സംഘം ചേരല്‍, സമരം അവസാനിപ്പിക്കണം, എന്നെല്ലാമാവശ്യപ്പെട്ടാണ് കന്റോണ്‍മെന്റ് പൊലീസ് നോട്ടീസ് നല്‍കിയത്. സമരത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, വേതന വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍സമരം 17-ാം ദിവസത്തിലേക്ക് കടന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply