Posted inLOCAL

ഭാരതീവിലാസം ഗ്രന്ഥശാല വനിതാ ദിനം ആഘോഷിക്കും

കോട്ടയം: കാരാപ്പുഴ ഭാരതീവിലാസം ഗ്രന്ഥശാല വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് 5.30ന് ലോക വനിതാദിനം ആഘോഷിക്കും. ഗ്രന്ഥശാലാ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.വേണു അദ്ധ്യക്ഷത വഹിക്കും. ഡോ.അപര്‍ണ ചന്ദ്രശേഖര്‍ ഉദ്ഘാടനവും വിഷയാവതരണവും നടത്തും. സ്ത്രീകളും ആരോഗ്യവും എന്നതാണ് വിഷയം. വനിതാവേദി ചെയര്‍പേഴ്‌സണ്‍ ഡോ.വിനീത വിയ്യത്ത്, ശ്രീജയ സുബാഷ് എന്നിവര്‍ പ്രസംഗിക്കും.

error: Content is protected !!