മുന്‍ പങ്കാളി എലിസബത്തിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി നടന്‍ ബാല. എലിസബത്ത് സമൂഹ മാധ്യമങ്ങള്‍ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നാണ് ആരോപണം. എലിസബത്തിനെതിരെയും യൂട്യൂബര്‍ അജു അലക്‌സിനെതിരെയും ബാലയുടെ ഭാര്യ കോകിലയും പരാതി നല്‍കി.
നടന്‍ ബാലയും ഭാര്യ കോകിലയും പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനായ വ്യക്തിയാണ്. ശസ്ത്രക്രിയയുടെ സമയത്താണ് എലിബസത്ത് വന്നത്. അതിന് മുമ്പ് എവിടെയായിരുന്നുവെന്ന് ആര്‍ക്കും അറിയില്ല. ഒന്നര വര്‍ഷത്തിന് ശേഷം വന്ന് ഇക്കാര്യങ്ങള്‍ എന്തിന് പറയണമെന്നും ഇത്ര കാലം അവര്‍ എവിടെയായിരുന്നുവെന്നും ബാല ചോദിച്ചു. മാധ്യമങ്ങളെ കണ്ട കോകില വിതുമ്പുകയും ചെയ്തു.
വെബ് സിരീസ് പോലെ വീഡിയോകള്‍ നിര്‍മ്മിച്ച് തന്റെ കുടുംബത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ഭീഷണി കോള്‍ വന്നുവെന്നും ഇതില്‍ ചെകുത്താന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കോണ്ടെന്റ് ക്രിയേറ്റര്‍ ആയ അജു അലക്‌സിന് 50 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും ബാല പറഞ്ഞു.
മുന്‍ ഭാര്യ അമൃത സുരേഷും ഗൂഢാലോചനയ്ക്ക് പിന്നിലുണ്ടെന്നും കോകിലയുടെ പരാതിയില്‍ പറയുന്നു. നിരന്തരം അപവാദ പ്രചരണം നടത്തുകയാണെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകള്‍ നടത്തിയതായും കോകില ആരോപിച്ചു. മാധ്യമങ്ങളോടെ പ്രതികരിക്കവെ കോകില പൊട്ടികരഞ്ഞു. 2019 ല്‍ ഗായിക അമൃത സുരേഷുമായി ദാമ്പത്യബന്ധം വേര്‍പ്പെടുത്തിയ ബാല രണ്ടു വര്‍ഷത്തിലധികം തൃശൂര്‍ സ്വദേശിനി എലിസബത്തും ഒരുമിച്ച് കഴിഞ്ഞിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ബന്ധുവായ കോകിലയെ ബാല വിവാഹം ചെയ്തത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply