
പലപല ആവശ്യങ്ങള്‍ക്കും നാം തെര്‍മ്മോക്കോള്‍ ഉപയോഗിക്കാറുണ്ട്. വിവിധ പാക്കിംഗിന് വേണ്ടി മിക്കവാറും ഉപയോഗിക്കുന്ന ഒന്നാണ് തെര്‍മ്മോക്കോള്‍. എന്നാല്‍, ഇതിന്റെ പേരില്‍ നടക്കുന്ന തീര്‍ത്തും അപകടകരമായ ഒരു ട്രെന്‍ഡാണ് ഇപ്പോള്‍ ആളുകളെ ആശങ്കാകുലരാക്കുന്നത്.
വിദേശരാജ്യത്തൊക്കെയും യുവാക്കള്‍ ഈ ടിക്ടോക് ട്രെന്‍ഡിന്റെ ഭാഗമായി തെര്‍മ്മോക്കോള്‍ കഴിക്കുകയാണത്രെ. തെര്‍മ്മോക്കോളുകളുടെ ചെറിയ കഷ്ണങ്ങളാണ് കഴിക്കുന്നത്. ഇത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നാണ് ഇപ്പോള്‍ ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ടിക്ടോക്കില്‍ ഇത്തരം അനവധി വീഡിയോകള്‍ കാണാം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് പ്രശ്‌നമൊന്നുമില്ല എന്ന് പറഞ്ഞാണ് മിക്കവരും ഇത് കഴിക്കുന്നത്. എന്തിനേറെ പറയുന്നു ഒരു മിഡ്‌നൈറ്റ് സ്‌നാക്കായി പോലും ഇത് കഴിക്കുന്നവരുണ്ടത്രെ.
ആളുകള്‍ ഇങ്ങനെ തെര്‍മ്മോക്കോള്‍ കഴിക്കുന്ന വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നത് കൂടി വരികയാണ് എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് ജീര്‍ണ്ണിക്കുന്നവയാണ് എന്നും അതിനാല്‍ തന്നെ ഇത് കഴിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് അപകടങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ല എന്നുമാണ് പലരും കരുതുന്നത്.
എന്നാല്‍, വിദഗ്ദ്ധര്‍ പറയുന്നത്, ഇത് തികച്ചും തെറ്റായ ധാരണയാണ് എന്നാണ്. ഇത് ജീര്‍ണ്ണിക്കുന്നതാണ് എന്നതുകൊണ്ട് അതുകൊണ്ട് മനുഷ്യശരീരത്തിന് പ്രശ്‌നമില്ല എന്ന് കരുതുന്നത് വിഡ്ഢിത്തമാണ് എന്നും വിദഗ്ദ്ധര്‍ പറയുന്നത്.
പ്രമുഖ ടോക്‌സിക്കോളജിസ്റ്റായ ഡോ. അദിതി ശര്‍മ്മ പറയുന്നത്, തെര്‍മ്മോഅകോള്‍ മനുഷ്യ ഉപഭോഗത്തിന് വേണ്ടി ഉള്ളതല്ല, അത് കഴിക്കുന്നത് ദഹനനാളത്തിലെ തടസ്സങ്ങള്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നാണ്.
എന്തായാലും, ഇതിന് മുമ്പും ഇതുപോലെയുള്ള അപകടകരമായ ചലഞ്ചുകള്‍ ടിക്ടോക്കില്‍ തരംഗമായിരുന്നു. അത് ജീവനപഹരിക്കുന്നതടക്കമുള്ള ഫലങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.