കല്‍പ്പറ്റ: സാഹിത്യകാരനും സിനിമ പ്രവര്‍ത്തകനുമായ ഭാസ്‌കരന്‍ ബത്തേരി അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്ന അന്ത്യം. ബഹുമുഖ പ്രതിഭ എന്ന് വിശേഷിപ്പിക്കാവുന്ന ഭാസ്‌കരേട്ടന്‍ ഇന്ത്യന്‍ നേവിയിലും മര്‍ച്ചന്റ് നേവിയിലുമായി ജോലി ചെയ്യുന്ന കാലത്ത് നൂറിലധികം രാജ്യങ്ങളിലൂടെ സഞ്ചരിച്ച് യാത്രാ വിവരണങ്ങള്‍ എഴുതിയിട്ടുണ്ട്.. വയനാട്ടിലെ ആദിവാസി ഉന്നതികളിലെ വിഷയങ്ങള്‍ ആധാരമാക്കി വയനാട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി തയ്യാറാക്കിയ ‘ഇഞ്ച’ എന്ന ഹ്രസ്വ സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തത് ഇദ്ദേഹമാണ്…
കൂടാതെ വയനാട്ടില്‍ വച്ച് ചിത്രീകരിച്ച ‘മാത്തുകുട്ടിയുടെ വഴികള്‍’ സിനിമയ്ക്ക് കഥയും ഗാനവും എഴുതിയിട്ടുമുണ്ട്…
സൗഹൃദ സദസ്സുകളില്‍ മനോഹരമായി കവിതകള്‍ ചൊല്ലിയിരുന്ന ഭാസ്‌കരേട്ടന്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ (1980) വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ലളിതഗാനം, ശാസ്ത്രീയ സംഗീതം എന്നിവയില്‍ ഒന്നാമതെത്തി ‘കലാപ്രതിഭ’ ആയിട്ടുമുണ്ട്….
അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ക്കും, ആദരവുകള്‍ക്കും കാത്തുനില്‍ക്കാതെ ഭാസ്‌കരേട്ടന്‍ പോയി….
(അസുഖ ബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ബത്തേരി ബ്ലോക്ക് ഓഫീസിനടുത്തായിരുന്നു താമസം)


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply