കണ്ണൂര്‍: നഗരത്തില്‍ റോഡ് തടസ്സപ്പെടുത്തി ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധ സമരം നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്ത് കണ്ണൂര്‍ ടൗണ്‍ പൊലീസ്. ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഒന്നാം പ്രതിയാണ്. കെ വി സുമേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ളവരും കേസില്‍ പ്രതിയാണ്. ഇവര്‍ക്കൊപ്പം കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ഗതാഗതം തടസപ്പെടുത്തിയെന്നാണ് കേസ്.
കണ്ണൂര്‍ നഗരത്തില്‍ കാര്‍ഗില്‍ യോഗശാല റോഡിലെ ഹെഡ് പോസ്റ്റോഫീസ് ഉപരോധമാണ് നടുറോഡില്‍ കസേരയിട്ടും പന്തല്‍ കെട്ടിയും സംഘടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരായ പ്രതിഷേധത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. റോഡ് മുടക്കിയുള്ള സമരത്തിനെതിരായ പൊലീസിന്റെ നോട്ടീസ് കിട്ടിയെന്നും അത് മടക്കി പോക്കറ്റില്‍ വച്ചിട്ടുണ്ടെന്നുമായിരുന്നു ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ പ്രതികരണം. ജനങ്ങള്‍ക്ക് വേണ്ടിയാണ് സമരം. കേന്ദ്രം സഹായം നല്‍കണമെന്ന് കോടതി ഉത്തരവിട്ടാല്‍ സമരത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply