കാമുകിക്കു വേണ്ടിയാണെങ്കില്‍ പോലും ഇങ്ങനെ ചെയ്യാമോ? മൂന്ന് മണിക്കൂര്‍ കൃത്രിമ പ്രസവ വേദന അനുഭവിച്ച് കാമുകന്‍, ചെറുകുടല്‍ തകര്‍ന്നു

കാമുകിയുടെ നിര്‍ദേശപ്രകാരം മൂന്ന് മണിക്കൂറോളം നീണ്ട കൃത്രിമ പ്രസവവേദനയിലൂടെ കടന്നു പോയ യുവാവിന്റെ ചെറുകുടല്‍ തകരാറിലായതായി റിപ്പോര്‍ട്ട്.
ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലാണ് സംഭവം. കൃത്രിമമായി പ്രസവവേദന അനുഭവിക്കാന്‍ കഴിയുന്ന ലേബര്‍ പെയിന്‍ സിമുലേഷന്‍ സെന്ററിലേക്ക് പരീക്ഷണാര്‍ത്ഥമാണ് വിവാഹത്തിന് മുമ്പ് കാമുകി ആണ്‍സുഹൃത്തിന് കൊണ്ടുപോയതെന്ന് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീകള്‍ അനുഭവിക്കുന്ന ശരീരിക വേദനകള്‍ വിവാഹത്തിന് മുമ്പ് അനുഭവിച്ചറിഞ്ഞാല്‍ മാത്രമേ ഭാവി വധുവിനെ മികച്ച രീതിയില്‍ കാമുകന്‍ പരിചരിക്കൂ എന്ന സഹോദരിയും അമ്മയും നല്‍കിയ നിര്‍ദേശത്തിലാണ് യുവതി കാമുകനെ കൂട്ടിക്കൊണ്ടു പോയത്.
കാമുകിയുടെ അഭ്യര്‍ത്ഥന ആദ്യം നിരസിച്ചെങ്കിലും പിന്നീട് ഇയാള്‍ കൂടെ പോകാന്‍ തയ്യാറാകുകയായിരുന്നു. ചര്‍മ്മത്തിലൂടെയും പേശികളിലൂടെയും വൈദ്യുതി പ്രവാഹം കടത്തിവിട്ടാണ് പ്രസവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന വേദന കൃത്രിമമായി അനുഭവപ്പെടുത്തുന്നത്.
ഘട്ടം ഘട്ടമായി ഉയര്‍ത്തുന്ന വേദനയുടെ അളവ് ലെവല്‍ എട്ടില്‍ എത്തിയപ്പോള്‍ ഇയാള്‍ ബുദ്ധിമുട്ടനുഭവിച്ച് തുടങ്ങിയതായും ലെവല്‍ പത്തായതോടെ കരയാന്‍ തുടങ്ങിയതായും യുവതി പറയുന്നു. തീവ്രമായ അടിവയറുവേദ യുവാവ് അനുഭവിച്ചതായും പിന്നീട് ഛര്‍ദ്ദിക്കാന്‍ തുടങ്ങിയെന്നും യുവതി പറയുന്നുണ്ട്.
കാമുകനെ വേദനിപ്പിക്കാന്‍ താനും കുടുംബവും ഉദ്ദേശിച്ചിരുന്നില്ലെന്നും ഭാവിവധു അനുഭവിക്കാന്‍ സാധ്യതയുള്ള കഠിനതകള്‍ മനസ്സിലാക്കി നല്‍കാന്‍ മാത്രമായിരുന്നു ഉദ്ദേശിച്ചിരുന്നതും ഇവര്‍ വിശദീകരിക്കുന്നുണ്ട്.
കൃത്രിമ പ്രസവ വേദന അനുഭവിച്ച് ഒരാഴ്ചക്കിപ്പുറം അടിവയറുവേദന രൂക്ഷമായതിനെ തുടര്‍ന്നാണ് യുവാവ് വൈദ്യ സഹായം തേടിയത്. തന്റെ കാമുകന്റെ ചെറുകുടലിന്‍രെ ഒരു ഭാഗം മുറിച്ചു നീക്കിയതായാണ് അവര്‍ എന്നോട് പറഞ്ഞത്. ഇതിന്റെ പൂര്‍ണ്ണ ഉത്തവാദിത്വം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും യുവതി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ചൈനയിലെ സമൂഹിക മാധ്യമങ്ങളിലുള്‍പ്പടെ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സ്ത്രീകള്‍ അനുഭവിക്കുന്ന ഇത്തരത്തിലുള്ള വേദനകള്‍ ശാരീരികം മാത്രമല്ലെന്നും അത് കൃത്രിമമായി അനുഭവിക്കുന്നതിന് പരിമിതിയുണ്ടെന്നും അഭിപ്രായപ്പെടുന്നുണ്ട്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply