
തിരുവനന്തപുരം: എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിക്കെതിരെ നിശിത വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ‘ജനയുഗ’ത്തില്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമായ സത്യന്‍ മൊകേരിയുടെ ലേഖനം. കൃഷിക്കു ലഭിക്കേണ്ട വെള്ളം മദ്യനിര്‍മാണക്കമ്പനിക്കു
വിട്ടുനല്‍കിയാല്‍ നെല്‍ക്കൃഷി മേഖല തന്നെ ഇല്ലാതാകുമെന്ന് സത്യന്‍ മുന്നറിയിപ്പ് നല്‍കി. ബ്രൂവറി ആവശ്യമില്ലെന്ന നിലപാടില്‍ സിപിഐ നിര്‍വാഹകസമിതി എത്തിയതിനു പിന്നാലെയാണ് പാര്‍ട്ടിപ്പത്രത്തില്‍ വിശദമായ ലേഖനം പ്രത്യക്ഷപ്പെട്ടത്. പാലക്കാട്ടെ നെല്‍വയലില്‍ നിന്നു മദ്യമാണോ നെല്ലാണോ ഉല്‍പാദിപ്പിക്കേണ്ടത്? സത്യന്‍ മൊകേരി ചോദിച്ചു
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്‍ക്കൃഷി ചെയ്യുന്ന സ്ഥലമാണ് പാലക്കാട്. ആ കൃഷിക്കു വേണ്ടിയാണ് മലമ്പുഴ ഡാം. ഡാമിലെ വെള്ളത്തിന്റെ തന്നെ അളവ് കുറഞ്ഞുവരുന്നു. വെള്ളം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അതിനു കാരണമാണ്. പാലക്കാട്ടെ ഭൂഗര്‍ഭ ജലത്തിന്റെയും അളവ് കുത്തനെ കുറയുന്നതായി പഠനങ്ങളുണ്ട്. അമിതമായി ആ വെള്ളം ചൂഷണം ചെയ്യുന്നതിന്റെ ഫലം കൊടും വരള്‍ച്ചയായിരിക്കും.
ഈ സാഹചര്യത്തില്‍ മദ്യവ്യവസായത്തിന് എവിടെ നിന്നാണ് ജലം ലഭിക്കുക? നിലവിലുള്ള കൃഷി സംരക്ഷിക്കല്‍ അല്ലേ പ്രധാനം? മദ്യക്കമ്പനി വെള്ളം ചൂഷണം ചെയ്താല്‍ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കില്ല. ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുകയും കൃഷിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് നിരക്കുന്നതല്ല. കൃഷിക്കു വേണ്ടിയുള്ള വെള്ളം മദ്യ നിര്‍മാണത്തിനായി ഉപയോഗിക്കാന്‍ അനുവദിക്കരുത്. അത്തരം നീക്കത്തില്‍ നിന്നു പിന്‍വാങ്ങണം.
ജനങ്ങളുടെ താല്‍പര്യത്തിനു നിരക്കാത്ത പദ്ധതികള്‍ ശ്രദ്ധയില്‍ പെടുമ്പോള്‍ പരിശോധിക്കാനും തിരുത്താനും തയാറാകണം. തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ പെടുന്ന സ്ഥലത്താണ് കമ്പനിക്കായി പ്രാഥമിക അനുമതി നല്‍കിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അനുമതി നിഷേധിച്ചപ്പോള്‍ പ്രത്യേകമായ അനുമതിയാണ് ഇപ്പോള്‍ നല്‍കിയത്. അതു പുനഃപരിശോധിക്കണമെന്നും സത്യന്‍ മൊകേരി ആവശ്യപ്പെട്ടു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.