
ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ജയിലായ എച്ച്എംപി ഓക്വുഡില്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാന്‍ അനുമതി കിട്ടിയിരിക്കുകയാണ്. ഐസ്‌ലാന്‍ഡുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഇതുവരെ കാന്റീനില്‍നിന്ന് ലഭ്യമല്ലാതിരുന്ന പിസയും ഐസ്‌ക്രീമും എല്ലാം ഇനി മുതല്‍ തടവുകാര്‍ക്ക് ലഭ്യമാകും. സ്റ്റാഫര്‍ഡ്‌ഷെറിലെ ഫെതര്‍സ്‌റ്റോണിലാണ് ജയില്‍ സ്ഥിതിചെയ്യുന്നത്.
കാറ്റഗറി സി ജയിലിലെ നല്ല പെരുമാറ്റത്തിലൂടെ കിട്ടുന്ന മോണോപൊളി രീതിയിലുള്ള പണം ഉപയോഗിച്ച് തടവുകാര്‍ക്ക് സാധനങ്ങള്‍ വാങ്ങാം. ഈ പദ്ധതിപ്രകാരം ആഴ്ചതോറും 25 പൗണ്ട്(2800 രൂപ) ജയില്‍പുള്ളികള്‍ക്ക് നേടാമെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐസ്‌ലാന്‍ഡിലെ തെരുവ് കച്ചവടങ്ങളിലെ വിലയേക്കാള്‍ കുറവാണ് ഈ ജയിലില്‍ നിന്ന് വാങ്ങുന്ന ഭക്ഷണത്തിന്റെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജയില്‍ മോചിതരായശേഷം തടവുകാര്‍ക്ക് പ്രയാസമൊന്നുംകൂടാതെ സമൂഹത്തിലേക്കിറങ്ങാനുള്ള സാഹചര്യമൊരുക്കുന്ന വിധത്തിലാണ് ഈ സംരംഭം രൂപകല്‍പന ചെയ്തിരിക്കുന്നത്. തടവുകാരില്‍ ചിലര്‍ക്ക് ഇവിടെ ജോലിയും നല്‍കുന്നുണ്ട്.
ഐസ്ലാന്‍ഡ് ജയിലില്‍ ജോലിക്ക് അനുയോജ്യമായ തടവുകാരെ കണ്ടെത്താന്‍ സഹായിക്കുന്ന എച്ച്എംപി ഓക്ക്വുഡിന്റെ എംപ്ലോയബിലിറ്റി മേധാവി കാര്‍ലി ബാലിസിന്റെ ആശയമാണ് ഇതിനുപിന്നില്‍. എച്ച്എം ജയിലിന്റെ ചീഫ് ഇന്‍സ്‌പെക്ടര്‍ ആയ ചാര്‍ലി ടെയ്‌ലര്‍ പദ്ധതിയെ പ്രശംസിച്ചു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ ഒന്നാം നമ്പര്‍ ജയിലായി എച്ച്എംപി ഓക്വുഡ് തിരഞ്ഞെടുക്കപ്പെട്ടിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
Discover more from MALAYALAM
Subscribe to get the latest posts sent to your email.