
ടൊറന്റോ: കാനഡയില്‍ ലിബറല്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്. ഒന്റാരിയോയില്‍ ലിബറല്‍ പാര്‍ട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ മാര്‍ക്ക് കാര്‍ണി ഔദ്യോഗികമായി വിജയിച്ചും. 64 ശതമാനം വോട്ടാണ് ഒന്റാരിയോയില്‍ മാര്‍ക്ക് കാര്‍ണി നേടിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാനഡയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതായാണ് തെരഞ്ഞെടുപ്പ് വിജയം പ്രഖ്യാപിച്ച് മാര്‍ക്ക് കാര്‍ണി പ്രതികരിച്ചത്. അത് ഒരിക്കലും വിജയിക്കില്ലെന്നും മാര്‍ക്ക് കാര്‍ണി വിശദമാക്കി. ആരാണ് കാനഡയെ ശക്തമാക്കാന്‍ തയ്യാറായിട്ടുള്ളതെന്നാണ് തെരഞ്ഞെടുപ്പ് വിജയ പ്രഖ്യാപനത്തിന് പിന്നാലെ മാര്‍ക്ക് കാര്‍ണി പ്രതികരിച്ചത്.
ട്രംപ് വിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ മാര്‍ക്ക് കാര്‍ണിക്ക് സാധിച്ചതാണ് ലിബറലുകള്‍ക്ക് തുണയായത്. എന്നാല്‍ ഇത്തവണയും വ്യക്തമായ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. 172 സീറ്റുകളാണ് ഭൂരിപക്ഷത്തിന് ആവശ്യമായിട്ടുള്ളത്. വ്യക്തമായ ഭൂരിപക്ഷം കിട്ടാത്തപക്ഷം ചെറു പാര്‍ട്ടികളെ ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനായിരിക്കും ലിബറല്‍ പാര്‍ട്ടി ശ്രമിക്കുകയെന്നാണ് പുറത്ത് വരുന്ന സൂചന.
കാനഡയുടെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്തും പരിഹസിച്ചും ട്രംപ് നടത്തിയ ചില പ്രസ്താവനകളാണ് പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ പിന്നിലായിരുന്ന ലിബറല്‍ പാര്‍ട്ടിക്ക് മുന്നോട്ട് വരാന്‍ സഹായകമായത്. ജസ്റ്റിന്‍ ട്രൂഡോ രാജി വച്ച സമയത്ത് നടത്തിയ അഭിപ്രായ സര്‍വേകളില്‍ കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിക്ക് 74 ശതമാനം ജനപ്രീതിയാണ് നേടാനായത്. ലിബറല്‍ പാര്‍ട്ടിക്ക് ഈ സര്‍വേയില്‍ ലഭിച്ചത്, 20 ശതമാനം പിന്തുണ മാത്രമായിരുന്നത്. അടുത്തിടെ നടന്ന മൂന്ന് ദിന പോളില്‍ ലിബറല്‍ പാര്‍ട്ടിയില്‍ പലയിടത്തും ലിബറല്‍ പാര്‍ട്ടി ജനപ്രീതിയില്‍ മുന്നോട്ട് വന്നിരുന്നു.
മാര്‍ക്ക് കാര്‍ണിയുടെ ലിബറല്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്ന് പ്രധാന കനേഡിയന്‍ മാധ്യമങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 172 സീറ്റുകള്‍ ലഭിക്കുമോ എന്നത് സംശയകരമാണ്. എന്‍ഡിപി, ബിക്യു എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാരിന് സാധ്യതയാണ് നിലവില്‍ ഉയരുന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.