
കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ എംസി റോഡിൽ നിയന്ത്രണം വിട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഇന്ന് പുലർച്ചെ ഒരുമണിയോടെ ആയിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ച കാറായിരുന്നു അപകടത്തിൽപ്പെട്ടത്. ഏറ്റുമാനൂരിൽ നിന്ന് എറണാകുളം റൂട്ടിൽ വരികയായിരുന്ന കാറും എതിർദിശയിൽ വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.
കാറിൽ കുടുങ്ങിയവരെ നാട്ടുകാർ ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. അപകടം നടന്നയുടൻ തന്നെ അഗ്നിശമന സേനയും ഏറ്റുമാനൂർ പൊലീസും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് ഏറ്റുമാനൂർ – എറണാകുളം റൂട്ടിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.