തിരുവനന്തപുരം: വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നില്‍പ്പെടുന്ന സംരംഭങ്ങള്‍ക്ക് പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ലെന്നും രജിസ്‌ട്രേഷന്‍ മാത്രം മതിയെന്നും മന്ത്രി എംബി രാജേഷ്. സംരംഭം ഉള്ള കാര്യം പഞ്ചായത്ത് അറിഞ്ഞാല്‍ മതി. ലൈസന്‍സ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കും. പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ മാത്രം പരിശോധന നടത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചു. ബ്രൂവറി കാറ്റഗറി ഒന്നിലാണോയെന്ന് തനിക്ക് നോക്കിയാലേ പറയാന്‍ കഴിയൂ. സംരംഭകത്തെ പ്രോത്സാഹിപ്പിക്കാന്‍ തദ്ദേശ ചട്ടങ്ങളില്‍ മാറ്റം വരുത്താനാണ് തീരുമാനം. ഈസ് ഓഫ് ഡ്യൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് 42 മാറ്റങ്ങള്‍ ഇതിനകം മാറ്റിയിട്ടുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിവിധ സംഘടന പ്രതിനിധികളും ഉള്‍പ്പെടുന്ന സമിതിയുടെതാണ് ശുപാര്‍ശ. ദ്ദേശ നിയമങ്ങളില്‍ കാലോചിത മാറ്റം കൊണ്ടു വന്നിട്ടുണ്ട്. അദാലത്തിലെ അഭിപ്രായങ്ങള്‍ പ്രകാരം പുതിയ മാറ്റങ്ങള്‍ പരിഗണിക്കുകയാണ്. ഈസ് ഓഫ് ടൂയിംഗ് ബിസിനസന്റെ ഭാഗമായി കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. സേവന ഗുണനമേന്‍മയില്‍ ഒന്നാം സ്ഥാനം കൈവരിക്കാന്‍ കഴിഞ്ഞു. കെട്ടിട നിര്‍മ്മാണ ഫീസ് 60% കുറച്ചു. ഏപ്രില്‍ മാസത്തില്‍ കെ- സ്മാര്‍ട്ട് പഞ്ചായത്തിലും പുതിയ കാല സംരംഭങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാനായി ചട്ട ഭേദഗതി ചെയ്തുവെന്നും എംബി രാജേഷ് പറഞ്ഞു. ഫാക്ടറി പോലുളള സംരംഭങ്ങളെ ക്ലാസ് ഒന്നായി പരിഗണിക്കും. സൂഷ്മ സംരംഭങ്ങള്‍ നടത്തുന്ന വീടുകളില്‍ ലൈസന്‍സ് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാലക്കാട് എലപ്പുള്ളി ബ്രൂവറിയുമായി ബന്ധപ്പെട്ട സംവാദത്തില്‍ നിന്നും പ്രതിപക്ഷം ഓടി ഒളിക്കുകയാണ്. പാലക്കാട് എംപിയോട് എനിക്ക് ഒരു വിരോധവുമില്ലെന്ന് മന്ത്രി പറഞ്ഞു. ആദ്യം ആരോപണം ഉന്നയിച്ചത് ചെന്നിത്തലയാണ്. അദ്ദേഹം വരട്ടെ. ആരോപണം ഉന്നയിച്ച ചെന്നിത്തലയും പ്രതിപക്ഷ നേതാവും എംപിയും വരട്ടെയെന്നും മന്ത്രി പറഞ്ഞു. ഒരാള്‍ക്കു പകരം മറ്റൊരാള്‍ എന്ന് പറയുന്നത് ശരിയല്ല. കര്‍ണാടയില്‍ 45 മത്തെ ഡിസ്ലറിയുടെ വിപുലീകരണത്തിന് അനുമതി നല്‍കിയത് ചെന്നിത്തല അറിഞ്ഞോയെന്നും എംബി രാജേഷ് ചോദിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply