തന്നെ ബലാത്സംഗം ചെയ്തയാള്‍ക്ക് ശിക്ഷ വിധിക്കുന്നതിനിടെ യുവതി ബോധം കെട്ടുവീണു. തന്റെ പ്രസ്താവന വായിച്ച് കേള്‍ക്കവെയാണ് യുവതിയുടെ ബോധം മറഞ്ഞത്. ന്യൂയോര്‍ക്കിലെ ഒരു കോടതിയിലാണ് സംഭവം നടന്നത്.കുടിയേറ്റക്കാരിയായ യുവതിക്ക് ഒരു കെട്ടിടം സൂപ്രണ്ടില്‍ നിന്നും വര്‍ഷങ്ങളോളം പീഡനത്തിനിരയാകേണ്ടി വരികയായിരുന്നു. ഇയാളെ പിന്നീട് 22 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. മാന്‍ഹട്ടന്‍ സുപ്രീം കോടതിയില്‍ ശിക്ഷ വിധിക്കുന്നതിനിടെയാണ് വിക്ടിം സ്റ്റേറ്റ്മെന്റ് വായിച്ചു കേള്‍ക്കുന്നതിനിടെ യുവതിയുടെ ബോധം മറഞ്ഞത്.പരാഗ്വേയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരിയായ സ്ത്രീയെ 62 -കാരനായ ജോസ് എസ്പിനോസ ബ്ലാക്ക് […]