101 -ാം വയസ്സിലും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുക നമ്മുടെ ആരുടേയും ആഗ്രഹങ്ങളിൽ ഒന്നായിരിക്കും അല്ലേ? അങ്ങനെയുള്ള ജീവിതത്തിന് എന്താണ് വേണ്ടത് എന്ന് പറയുകയാണ് ന്യൂട്രിഷനിസ്റ്റ് കൂടിയായ 101 -കാരൻ ഡോ. ജോൺ ഷാർഫെൻബർഗ്. 1923 ഡിസംബറിലാണ് ഡോ. ജോൺ ഷാർഫെൻബർഗ് ജനിച്ചത്. കാലിഫോർണിയയിൽ നിന്നുള്ള ജോൺ ഈ പ്രായത്തിലും സന്തോഷകരവും ആരോഗ്യകരവുമായ ജീവിതമാണ് നയിക്കുന്നത്. അടുത്തിടെ സറേ ലൈവിന് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ചുള്ള തന്റെ അനുഭവം അദ്ദേഹം പങ്കുവയ്ക്കുകയായിരുന്നു. തന്റെ പാരമ്പര്യം ഈ ദീർഘായുസിന് ഒരു കാരണമാണ് […]