
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ബഹളത്തിനിടെ മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റ് അവതരണം തുടങ്ങി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രഥമ പരിഗണന ദരിദ്രര്‍, സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവര്‍ക്കാണ്. ബജറ്റിലെ പ്രധാന പദ്ധതികള്‍ ചുവടെ:
സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന നടപ്പാക്കും. കുറഞ്ഞ ഉത്പാദനമുള്ള നൂറ് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കാര്‍ഷിക ഉത്പാദനം മെച്ചപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. 1.7 കോടി കര്‍ഷകര്‍ക്ക് നേട്ടമുണ്ടാവും
ഗ്രാമീണ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പദ്ധതി. ഗ്രാമീണ മേഖലയിലെ യുവാക്കളെയും സ്ത്രീകളെയുമാണ് ലക്ഷ്യമിടുന്നത്. പയര്‍വര്‍ഗ കാര്‍ഷിക രീതിയില്‍ ആത്മനിര്‍ഭരതയ്ക്കായി ആറുവര്‍ഷ പദ്ധതി. പഴം-പച്ചക്കറി കൃഷിക്കായി പ്രത്യേക പദ്ധതി. ബീഹാറില്‍ ‘മഖാന ബോര്‍ഡ്’- മഖാന കര്‍ഷകര്‍ക്കായുള്ള പദ്ധതി. പരുത്തി കര്‍ഷകരുടെ ഉന്നമനത്തിനായി അഞ്ച് വര്‍ഷത്തെ പദ്ധതി. 7.7 കോടി കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍. കിസാന്‍ ക്രെഡിഡ് കാര്‍ഡ് പരിധി അഞ്ച് ലക്ഷമായി ഉയര്‍ത്തി. ഇന്ത്യ പോസ്റ്റിനെ പൊതു ലോജിസ്റ്റിക് ഓര്‍ഗനൈസേഷനാക്കി മാറ്റും. ഭക്ഷ്യ സംസ്‌കരണത്തിന് പ്രത്യേക പദ്ധതി.
Discover more from MALAYALAM
Subscribe to get the latest posts sent to your email.