ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ ജനപ്രിയമായിക്കഴിഞ്ഞ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിക്ക് സാങ്കേതിക തകരാര്‍. ലോകത്താകമാനം ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് സേവനം തടസപ്പെട്ടു.
ഓപ്പണ്‍എഐ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകളില്‍ ചാറ്റ്ജിപിടി കൂടാതെ മറ്റു പലതിന്റെയും സേവനം തടസപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആയിരക്കണക്കിനാളുകളാണ് ചാറ്റ്ജിപിടി തകരാറിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ പരാതി പറഞ്ഞത്.
വ്യക്തികളെ മാത്രമല്ല, ചാറ്റ്ജിപിടിയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ പ്രോജക്റ്റുകളെയും തകരാര്‍ ബാധിച്ചു. കഴിഞ്ഞ ഡിസംബര്‍ മുതലിങ്ങോട്ട് മൂന്നാം വട്ടമാണ് ചാറ്റ്ജിപിടിയില്‍ സുപ്രധാന തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഇതിനിടെ, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആശീര്‍വാദത്തോടെ ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം അണിയറയില്‍ ഒരുങ്ങുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply